എറണാകുളം : പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ പതിനേഴുകാരി അനുമതി തേടിയ സംഭവത്തിൽ തീരുമാനമെടുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഹൈക്കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ടു. രോഗിയുടെ നിലവിലെ അവസ്ഥ മോശമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെ സ്‌കാനിങ് നടപടികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം ഡയറക്‌ടർ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കരള്‍ പകുത്തുനല്‍കാന്‍ അനുമതി തേടി പതിനേഴുകാരി ; തീരുമാനമെടുക്കാന്‍ സമയം വേണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ - കരള്‍ രോഗം
ഗുരുതരമായ കരള്‍ രോഗം ബാധിച്ച പിതാവിന് വേണ്ടിയാണ് തൃശൂര്‍ സ്വദേശിയായ പി പി ദേവനന്ദ എന്ന പതിനേഴുകാരി കരള്‍ നല്‍കുന്നത്. പിതാവിന് കരൾ പകുത്തുനൽകാൻ മകൾ തയാറാണെങ്കിലും നിയമ പ്രശ്‌നം വന്നതോടെയാണ് അനുമതി തേടി പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്
ഗുരുതരമായ കരള്‍ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ പിതാവിന് വേണ്ടിയാണ് തൃശൂര്‍ സ്വദേശിയായ പി പി ദേവനന്ദ എന്ന പതിനേഴുകാരി കരള്‍ നല്‍കുന്നത്. പിതാവിന് കരൾ പകുത്തുനൽകാൻ മകൾ തയാറാണെങ്കിലും നിയമ പ്രശ്‌നം വന്നതോടെയാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. 1994ലെ അവയമാറ്റ നിയമപ്രകാരം, പ്രായപൂർത്തിയാകാത്ത ഒരാളുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് ചില അസാധാരണമായ മെഡിക്കൽ സാഹചര്യങ്ങളിലൊഴികെ വിലക്കുണ്ട്.
വിഷയത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടറുടെ അനുമതി വേണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.