എറണാകുളം:വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ഏഴ് പേര്‍ പിടിയില്‍. വടക്കേക്കര, വാവക്കാട് പാല്യതുരുത്തിൽ സബിൻ എന്നയാളുടെ വീട്ടിലാണ് കഞ്ചാവ് വില്‍പ്പന നടത്തിയത്. വടക്കേക്കര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ നിന്നും 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ഏഴ് പേര്‍ പിടിയില്‍ - Seven arrested for selling cannabis at home
പ്രതികളിൽ നിന്നും 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ഏഴ് പേര്‍ പിടിയില്‍
നാളുകളായി സബിൻ എന്നയാളുടെ വീട്ടിൽ തൃശൂർ, എറണാകുളം ജില്ലകളിൽ ഉള്ള യുവാക്കൾ കഞ്ചാവുമായി എത്തി പൊതികളാക്കി വിൽപ്പന നടത്തുന്നതാണ് രീതി. തൃശ്ശൂർ സ്വദേശികളായ മുരളി, അയ്യപ്പൻ പ്രണവ്, ദീപു എറണാകുളം സ്വദേശികളായ ശരത് മനോജ്, സബിൻ എന്നിവരാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്‍റെ നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയില്‍ പിടിയിലായത്.