എറണാകുളം:എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നും സിനഡ് തീരുമാന പ്രകാരം സ്ഥലം മാറ്റിയ ബിഷപ്പുമാർക്ക് യാത്രയയപ്പ് നൽകി. മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പ് ജേക്കബ് മനത്തോടം എന്നിവരാണ് സ്ഥലം മാറിപോകുന്ന ബിഷപ്പുമാര്‍.
അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിനെ തുടർന്ന് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ആൽമായരോടൊപ്പം ചേർന്നു പ്രവർത്തിച്ചുവെന്ന കാരണത്താലാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായ മെത്രാൻ സ്ഥാനത്ത് നിന്ന് മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ രണ്ട് വ്യത്യസ്ഥ അതിരൂപതകളിലേക്ക് മാറ്റിയത്.
സ്ഥലം മാറി പോകുന്ന ബിഷപ്പുമാര്‍ക്ക് യാത്രയയപ്പ് നല്‍കി - angamaly diocese
സിനഡ് തീരുമാനപ്രകാരം സ്ഥലം മാറിപോകുന്ന മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പ് ജേക്കബ് മനത്തോടം എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്
വിവാദ ഭൂമി ഇടപാടിന്‍റെ പശ്ചാത്തലത്തിൽ കർദിനാൾ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റിയതിനെ തുടർന്നാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ചുമതല നൽകിയത്. ഒരു വർഷം പൂർത്തിയായതോടെ പുതിയ അഡ്മിനിസ്റ്റേറ്റർ ആർച്ച് ബിഷപ്പിനെ വത്തിക്കാൻ നിയമിച്ചതോടെയാണ് ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപതയിലേക്ക് തന്നെ മടങ്ങിയത്.
എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിൽ നടന്ന കൃതജ്ഞതാബലിയിൽ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് മുഖ്യകാര്‍മികനായി. പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകള്‍ നേര്‍ന്നു.