കേരളം

kerala

ETV Bharat / state

Senior RSS Pracharak R Hari Passes Away: മുതിര്‍ന്ന ആര്‍എസ്‌എസ്‌ പ്രചാരക് ആര്‍ ഹരി അന്തരിച്ചു - ആര്‍ ഹരി അന്തരിച്ചു

Senior RSS Pracharak R Hari: അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ

Senior RSS Pracharak R Hari Passes Away  Senior RSS Pracharak R Hari dies at 93  Senior RSS Pracharak R Hari  Senior RSS Pracharak R Hari Death news  Senior RSS Pracharak R Hari obituary  മുതിര്‍ന്ന ആര്‍എസ്‌എസ്‌ പ്രചാരക് ആര്‍ ഹരി  ആര്‍ ഹരി അന്തരിച്ചു  ആർഎസ്‌എസ്
Senior RSS Pracharak R Hari Passes Away

By ETV Bharat Kerala Team

Published : Oct 29, 2023, 9:47 AM IST

എറണാകുളം :കേരളത്തിലെ മുതിർന്ന ആർഎസ്‌എസ് നേതാവ് ആർ ഹരി അന്തരിച്ചു (Senior RSS Pracharak R Hari Passes Away). 93 വയസായിരുന്നു. അർബുദ ബാധിതനായ അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രാവിലെ പതിനൊന്ന് മുതൽ എളമക്കരയിലെ ആർഎസ്‌എസ് കാര്യാലയത്തിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വയ്‌ക്കും.

നാളെ (ഒക്‌ടോബര്‍ 30) രാവിലെ തിരുവില്ല്വാമല ഐവർ മഠത്തിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും ആർഎസ്‌എസിന്‍റെ (RSS) ദേശിയ നേതൃത്വത്തിലേക്ക് എത്തിയ നേതാവായിരു അദ്ദേഹം. ആർഎസ്‌എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളിലും മഹാരാജാസ് കോളജിലും ആയിരുന്നു ഹരിയുടെ വിദ്യാഭ്യാസം.

ബാലസ്വയം സേവകനായി രാഷ്‌ട്രീയ സ്വയം സേവക സംഘത്തില്‍ ചേർന്നാണ് അദ്ദേഹം സംഘടന പ്രവർത്തനം തുടങ്ങിയത്. 1951ല്‍ സംഘ പ്രചാരകനായി. വടക്കന്‍ പറവൂർ, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളുടെ വിഭാഗ് പ്രചാരക് ആയി പ്രവര്‍ത്തിച്ചു. 1980ല്‍ സഹപ്രാന്ത് പ്രചാര് ആയും 1983ല്‍ കേരള പ്രാന്ത് പ്രചാരക് ആയും ആര്‍ ഹരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1989ലാണ് ഹരി അഖില ഭാരതീയ സഹബൗധിക് പ്രമുഖ് ആകുന്നത്. തുടർന്ന് അഖില ഭാരതീയ ബൗധിക് പ്രമുഖായും പ്രവർത്തിച്ചു. 1948 ൽ ഗാന്ധി വധത്തെ തുടർന്ന് ആർഎസ്‌എസ് നിരോധിക്കപ്പെട്ടതോടെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് ഒരു വർഷത്തോളം അദ്ദേഹം ജയിലിൽ കഴിഞ്ഞിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും പ്രഭാഷകനുമായിരുന്നു ഹരി. എറണാകുളം ജില്ലയില്‍ രംഗ ഷേണായിയുടെയും പത്മാവതിയുടെയും മകനായി 1930ലായിരുന്നു രംഗ ഹരിയെന്ന ആർ ഹരിയുടെ ജനനം.

Also Read:Central University Of Kerala VC H Venkateshwarlu passes Away: കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വര്‍ലു അന്തരിച്ചു

For All Latest Updates

ABOUT THE AUTHOR

...view details