എറണാകുളം: കൊച്ചിയിലെ മുതിർന്ന മുസ്ലിംലീഗ് നേതാക്കൾ പാർട്ടി വിട്ടു. ലീഗ് ദേശീയ സമിതി അംഗവും കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറുമായ പി.എം. ഹാരിസ്, ദേശീയ സമിതി അംഗം രഘുനാഥ് പനവേലി ഉൾപ്പടെ എട്ട് പേരാണ് രാജിവെച്ചത്. പാർട്ടിയുടെ വർഗ്ഗീയ, വിഭാഗീയ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സി.പി.ഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജിവെച്ച ലീഗ് നേതാക്കൾ അറിയിച്ചു. രാജിക്കത്ത് പാണക്കാട് തങ്ങൾക്കയച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതൽ പേർ ലീഗ് വിടുമെന്നും പി.എം ഹാരിസ് പറഞ്ഞു. നിരവധി നേതാക്കൾ തങ്ങളുടെ തീരുമാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മതേതരത്വം പുറത്ത് പറയുകയും ലീഗ് പാർട്ടിയിൽ അത് ഇല്ലാതാവുകയുമാണ് ചെയ്യുന്നത്.