കേരളം

kerala

ETV Bharat / state

തമിഴ്‌നാട്ടില്‍ നിന്ന് 15 കിലോ കഞ്ചാവ്: യുവദമ്പതികൾ പിടിയിൽ - ganja exporting seized from couples

ആറു മാസമായി ഇവർ തിരിപ്പൂരിൽ നിന്ന് ബൈക്കിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കായി കഞ്ചാവു വിൽപ്പന നടത്തുന്നതായി പൊലീസിനോട് കുറ്റം സമ്മതിച്ചു

തമിഴ്‌നാട്ടിൽ നിന്നുളള 15 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

By

Published : Aug 2, 2019, 6:20 PM IST

കൊച്ചി: തമിഴ്‌നാട് തിരുപ്പൂരിൽ നിന്ന് ബൈക്കിൽ കേരളത്തിലെത്തിച്ച 15 കിലോ കഞ്ചാവുമായി ദമ്പതികളെ പൊലീസ് പിടികൂടി. കൊടുപുഴ കുമാരമംഗലം മദ്രസ കവല കളരിക്കൽ വീട്ടിൽ സബീർ (31), രണ്ടാം ഭാര്യ തൊടുപുഴ പുറപ്പുര ആനശേരി വീട്ടിൽ ആതിര (26) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ആറു മാസമായി ഇവർ തിരിപ്പൂരിൽ നിന്ന് ബൈക്കിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കായി കഞ്ചാവു വിൽപ്പന നടത്തുന്നതായി പൊലീസിനോട് കുറ്റം സമ്മതിച്ചു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശൂർ പാലിയേക്കര മുതൽ നിലയുറപ്പിച്ചാണ് ഇവരെ പിടികൂടിയത്.

ABOUT THE AUTHOR

...view details