എറണാകുളം: ശബരിമല വിധി നടപ്പാക്കാൻ കേരള സർക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് വോട്ട് ലക്ഷ്യം വെച്ചാണെന്നും സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി. യുവതി പ്രവേശനത്തിൽ സുപ്രീംകോടതി ഏഴംഗ ബെഞ്ചിൽ നിന്ന് കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തത ഇല്ലാത്തതാണ് വിധി നടപ്പാക്കുന്നതിലെ ആശയക്കുഴപ്പത്തിന് കാരണം. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെ അനുകൂലിക്കുന്ന ബിജെപി എന്തിന് ശബരിമല പ്രവേശനത്തെ എതിർക്കുന്നുവെന്നും സീതാറാം യെച്ചൂരി ചോദിച്ചു. ശബരിമല വിധികളും ഭരണഘടനയും എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് യെച്ചൂരി ഇത്തരത്തിലൊരു പരാമർശം നടത്തിയത്. ഹിന്ദുത്വ രാഷ്ട്രമെന്ന ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പൗരത്വബിൽ ചരിത്രപരമായ തെറ്റാണെന്നും അയോധ്യയിൽ നീതി നടപ്പാക്കിയില്ല എന്നതാണ് സിപിഎമ്മിന്‍റെ നിലപാടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അയോധ്യയിൽ സ്വത്ത് തർക്കത്തെ വിശ്വാസ തർക്കമായി കണ്ടെന്നും നിലവിൽ ഭരണഘടന തന്നെ പ്രതിസന്ധിയെ നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയം; കോടതി വിധി നടപ്പാക്കണമെന്ന് സീതാറാം യെച്ചൂരി - ശബരിമല വിഷയത്തിൽ കോൺഗ്രസ് വോട്ട് ലക്ഷ്യം വച്ചു നിലപാട് സ്വീകരിക്കുന്നുവെന്ന് സീതാറാം യെച്ചൂരി
പൗരത്വബിൽ ചരിത്രപരമായ തെറ്റാണെന്നും അയോധ്യയിൽ നീതി നടപ്പാക്കിയില്ല എന്നതാണ് സിപിഎമ്മിന്‍റെ നിലപാടെന്നും സീതാറാം യെച്ചൂരി

Seetharam yechuri
ശബരിമല വിഷയം; കോടതി വിധി നടപ്പാക്കണമെന്ന് സീതാറാം യെച്ചൂരി
ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രമാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചത്. ഗവേഷണ കേന്ദ്രം ചെയർമാൻ സി എൻ മോഹനൻ അധ്യക്ഷത വഹിച്ചു.
Last Updated : Dec 10, 2019, 11:51 PM IST
TAGGED:
സീതാറാം യെച്ചൂരി