എറണാകുളം: ജയ് ഹിന്ദ് എന്ന പൊതു മുദ്രാവാക്യം മോദി സർക്കാർ ജിയോ ഹിന്ദ് എന്നാക്കി മാറ്റിയതായി സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വകാര്യ കുത്തകകളുടെ താല്‍പര്യമനുസരിച്ച് ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങൾ മോദി സര്‍ക്കാര്‍ വില്‍ക്കുകയാണ്. സൈനിക, പ്രതിരോധ മേഖലകളെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. ബി.പി.സി.എൽ റിഫൈനെറി വിൽക്കരുതെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
ജയ് ഹിന്ദ് മോദി സര്‍ക്കാര്‍ ജിയോ ഹിന്ദ് എന്നാക്കി: സീതാറാം യെച്ചൂരി - മോദി ഭരണം കൊണ്ട് അംബാനിമാരുടെ വരുമാനം വര്‍ധിച്ചു
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും മതനിരപേക്ഷതയെയും തകർക്കുന്ന ആർ.എസ്.എസ് നയമാണ് ബി.ജെ.പി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ലോകസഭയില്‍ അവതരിപ്പിച്ച പൗരത്വ ബിൽ ഇതിനു തെളിവാണെന്നും യെച്ചൂരി പറഞ്ഞു
ബി.പി.സി.എൽ വില്‍പ്പനക്കെതിരായ സമരം ഏതറ്റം വരെയും കൊണ്ടുപോകാൻ സി.പി.എം സജ്ജമാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ മോദിസർക്കാറിന്‍റെ ഭരണം കൊണ്ട് അംബാനിമാരുടെ വരുമാനം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും കുത്തകകൾക്ക് നൽകുകയാണ്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരായ സംസ്ഥാന സർക്കാറിന്‍റെ നിലപാടിനെ അഭിനന്ദിക്കുന്നു എന്നും സിതാറാം യെച്ചൂരി പറഞ്ഞു.
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും മതനിരപേക്ഷതയെയും തകർക്കുന്ന ആർ.എസ്.എസ് നയമാണ് ബി.ജെ.പി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ലോകസഭയില്‍ അവതരിപ്പിച്ച പൗരത്വ ബിൽ ഇതിനു തെളിവാണ്. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതു മേഖല സ്ഥാപനങ്ങൾ വിൽക്കുന്നതിനെതിരെ നടക്കുന്ന പണിമുടക്കിൽ ജനവികാരം പ്രതിഫലിക്കുമെന്നും യെച്ചൂരി പറഞ്ഞു.