എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പ്രഫ. മാത്യു കുഴൽനാടൻ നയിക്കുന്ന സെക്കുലർ യൂത്ത് മാർച്ച് കോതമംഗലത്ത് സമാപിച്ചു. മുവാറ്റുപുഴ മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
പൗരത്വ ഭേദഗതി നിയമം; സെക്കുലർ യൂത്ത് മാർച്ച് സമാപിച്ചു - Secular Youth March of Kothamnagalam concluded
മുവാറ്റുപുഴ മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
പൗരത്വ ഭേദഗതി നിയമം; സെക്കുലർ യൂത്ത് മാർച്ച് സമാപിച്ചു
മൂവാറ്റുപുഴ ടൗൺ ജുമാ മസ്ജിദിൽ നിന്ന് വൈകിട്ട് മൂന്നിന് ആരംഭിച്ച മാർച്ച് 15 കിലോമീറ്റർ പിന്നിട്ട് ആറരയോടെ കോതമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം എത്തിചേർന്നു. തുടർന്ന് നടന്ന സമ്മേളനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മാത്യു കുഴലനാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.ഇന്ദിര ജയ് സിങ്, മുൻ എം പി എം.ബി. രാജേഷ്, വി.ടി ബല്‍റാം, പി.കെ ഫിറോസ് എന്നിവർ സംസാരിച്ചു.
Last Updated : Dec 29, 2019, 4:19 PM IST