കേരളം

kerala

ETV Bharat / state

ആലുവയില്‍ സ്‌കൂള്‍ ബസില്‍ നിന്നും വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചു വീണു: ദൃശ്യങ്ങള്‍

ബസില്‍ സ്‌കൂളിലേക്ക് പോകും വഴിയാണ് എമര്‍ജന്‍സി ഡോര്‍ വഴി വിദ്യാര്‍ഥി പുറത്തേക്ക് തെറിച്ച് വീണത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

ബസില്‍ നിന്നും വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചു  School bus accident in Aluva in Ernakulam  വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചു വീണു  School bus accident  Aluva in Ernakulam  Ernakulam news  news updates in Ernakulam  latest news in Ernakulam  എറണാകുളം  ആലുവ  ആലുവ വാര്‍ത്തകള്‍
സ്‌കൂള്‍ ബസില്‍ നിന്നും വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ച് വീഴുന്ന ദൃശ്യങ്ങള്‍

By

Published : Sep 2, 2022, 11:08 AM IST

Updated : Sep 2, 2022, 3:32 PM IST

എറണാകുളം: സ്‌കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ച് വീണു. ആലുവയിൽ ഇന്നലെ (സെപ്‌റ്റംബര്‍ 1) വൈകിട്ടാണ് സംഭവം. എല്‍കെജി വിദ്യാര്‍ഥിയാണ് റോഡിലേക്ക് വീണത്. ബസില്‍ സ്‌കൂളില്‍ നിന്നും വരുന്ന വഴിയാണ് എമര്‍ജന്‍സി ഡോര്‍ വഴി വിദ്യാര്‍ഥി പുറത്തേക്ക് തെറിച്ചത്.

സ്‌കൂള്‍ ബസില്‍ നിന്നും വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ച് വീഴുന്ന ദൃശ്യങ്ങള്‍

സ്‌കൂള്‍ ബസിന് പിന്നാലെയെത്തിയ ബസ് ഉടന്‍ ബ്രേക്കിട്ട് നിര്‍ത്തിയതോടെ കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു. നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ റോഡില്‍ നിന്നും മാറ്റി. വീഴ്‌ചയില്‍ കുട്ടിക്ക് സാരമായി പരിക്കേറ്റു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. വിദ്യാര്‍ഥി അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. അതേസമയം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

Last Updated : Sep 2, 2022, 3:32 PM IST

ABOUT THE AUTHOR

...view details