ദിലീപിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍ - മെമ്മറി കാര്‍ഡ്
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് വേണമെന്നാണ് ആവശ്യം. ഇതേ ആവശ്യമുന്നയിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു
ന്യൂഡല്‍ഹി:നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് വേണമെന്നാണ് ദിലീപിന്‍റെ ആവശ്യം. മുമ്പ് ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളി.
വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്നലെ പറഞ്ഞെങ്കിലും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. സുപ്രീം കോടതിയിലെ ഹര്‍ജി തീര്‍പ്പായാലേ ദിലീപിന് കുറ്റപത്രം കൈമാറാന്‍ കഴിയുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്‍റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം.