എറണാകുളം: കശുവണ്ടിക്കമ്പിനിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് ഒരുകോടി രൂപ തട്ടിയെടുത്തയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുമ്പിൽ സത്യഗ്രഹം നടത്തി കുടുംബം. ചെറുവട്ടൂർ സ്വദേശി രാജേഷ്, ഭാര്യ നിഷ മാതാവ് രാജമ്മ ഇളയ മകൾ നയന എന്നിവരാണ് ചൊവ്വാഴ്‌ച രാവിലെ കോതമംഗലം പൊലീസ് സ്റ്റേഷന് മുന്‍പില്‍ സത്യഗ്രഹം നടത്തിയത്. പണം തട്ടിയെടുത്ത് കടന്ന ജിന്‍റോ വർക്കിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ഒരു കോടി തട്ടിയയാളുടെ അറസ്റ്റാവശ്യപ്പെട്ട് കുടുംബത്തിന്‍റെ സത്യഗ്രഹം - പണം തട്ടിപ്പ്
ഒരു കോടി രൂപ തട്ടിയെടുത്ത് കടന്ന ജിന്‍റോ വർക്കിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് ചെറുവട്ടൂർ സ്വദേശി രാജേഷ് കുടുംബ സമേതം സത്യഗ്രഹം നടത്തിയത്.
പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനു മുമ്പിൽ സത്യഗ്രഹം നടത്തി
ഒന്നരക്കൊല്ലമായി വിഷയത്തിൽ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് രാജേഷ് ആരോപിക്കുന്നു. രാവിലെ കോതമംഗലം പൊലീസുമായ് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കുടുംബം സത്യഗ്രഹം ആരംഭിച്ചത്. തുടർന്ന് ഡിവൈഎസ്‌പി എത്തി നടത്തിയ ചർച്ചയെ തുടർന്നാണ് കുടുംബം സമരം അവസാനിപ്പിച്ചത്. പ്രതിയെ ഒരാഴ്‌ചക്കുള്ളിൽ പിടികൂടാമെന്ന ഉറപ്പാണ് ചർച്ചയിൽ ഡിവൈഎസ്‌പി നൽകിയത്.
Last Updated : Apr 27, 2021, 10:40 PM IST