എറണാകുളം :സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ ഹൈക്കോടതിയെ സമീപിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് നൽകണമെന്ന ആവശ്യം തള്ളിയ ജില്ല കോടതി വിധിക്കെതിരെയാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.
സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് വേണം ; ആവശ്യവുമായി സരിത എസ് നായർ ഹൈക്കോടതിയില്‍ - സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി
തന്നെ സംബന്ധിച്ച ചില പരാമർശങ്ങൾ മൊഴിയിൽ ഉള്ളതിനാൽ പകർപ്പ് വേണമെന്നാണ് സരിതയുടെ ആവശ്യം
സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ ഹൈക്കോടതിയില്‍
Also Read: സ്വപ്‌നയെ ആറ് മണിക്കൂർ ചോദ്യം ചെയ്‌ത് ഇ.ഡി ; നാളെയും തുടരും
തന്നെ സംബന്ധിച്ച ചില പരാമർശങ്ങൾ മൊഴിയിൽ ഉള്ളതിനാൽ പകർപ്പ് വേണമെന്നാണ് ആവശ്യം. നേരത്തെ രഹസ്യമൊഴി എങ്ങനെ പൊതുരേഖ ആകുമെന്ന് കോടതി ചോദിച്ചിരുന്നു. എതിർകക്ഷികളുടെ നിലപാട് തേടി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.