എറണാകുളം:ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച വൈഗയുടെ പിതാവ് സനു മോഹനൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജ്. ഇയാളെക്കുറിച്ച് മുകാംബികയിൽ നിന്ന് വ്യക്തമായ വിവരം ലഭിച്ചു. അവിടെ പരിശോധന തുടരുകയാണ്. കർണാടക പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. മൂകാംബികയിൽ നിന്നുള്ള ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അഞ്ച് ഭാഷകളിലായി സനു മോഹനനായി പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കിയിട്ടുണ്ട്.
സനു മോഹനൻ ഉടൻ പിടിയിലാകുമെന്ന് പൊലീസ് ; നീക്കങ്ങള്‍ ഊർജിതം - ദുരൂഹതകൾ
മൂകാംബികയിൽ നിന്നുള്ള സനു മോഹനൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. മകൾ വൈഗയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സനു മോഹനൻ കടന്നുകളഞ്ഞത്.
സനു മോഹനൻ ഉടൻ പിടിയിലാകുമെന്ന് പൊലീസ്; തെരച്ചിൽ ഊർജിതം
മകൾ വൈഗയെ മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സനു മോഹനൻ അപ്രത്യക്ഷനായത്. ഇതുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകളാണ് നിലനില്‍ക്കുന്നത്. മകളെ കൊലപ്പെടുത്തിയ ശേഷം കാറുമായി സനുമോഹനൻ കടന്നുകളഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിന് പിന്നിലെ യാഥാർഥ കാരണങ്ങൾ ഇപ്പോഴും വ്യക്തമായിട്ടില്ല. അതേസമയം ഇയാളെ തട്ടിക്കൊണ്ടുപോയതാണെന്ന കഥകളും പ്രചരിച്ചിരുന്നു.
Last Updated : Apr 17, 2021, 7:59 PM IST