കൊച്ചി:സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾക്കുള്ള കേരള ടീമിനെ കൊച്ചിയിൽ പ്രഖ്യാപിച്ചു. 20 അംഗ ടീമിന്‍റെ പരിശീലകൻ ബിനോ ജോർജും നായകൻ ഗോൾ കീപ്പർ മിഥുൻ വി.യുമാണ്. ഏഴ് അണ്ടർ 21 താരങ്ങൾ അടങ്ങുന്ന ടീമില്‍ ആറ് റിസർവ് താരങ്ങളുണ്ട്. കഴിഞ്ഞവർഷം സന്തോഷ് ട്രോഫി കളിച്ച രണ്ടു താരങ്ങൾ മാത്രമാണ് പുതിയ ടീമിലുള്ളത്. 13 പേർ പുതുമുഖങ്ങളാണ്.
സന്തോഷ് ട്രോഫി കേരള ടീമിനെ കൊച്ചിയിൽ പ്രഖ്യാപിച്ചു - santhosh trophy 2019 kerala team
ടീമിൽ 13 പുതുമുഖങ്ങൾ. ഗോൾകീപ്പർ മിഥുൻ വി.യാണ് ടീം ക്യാപ്റ്റൻ.
ഒന്നര മാസത്തോളം പരിശീലനം നടത്തിയ ടീമിന് പത്തിലധികം മത്സരങ്ങൾ കളിച്ച അനുഭവ പരിചയമുണ്ട്. എല്ലാവരും മികച്ച താരങ്ങളാണെന്നും കേരളത്തിനായി നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പരിശീലകൻ ബിനോ ജോർജ് പറഞ്ഞു. സന്തോഷ് ട്രോഫിയിൽ കളിച്ചില്ലെങ്കിലും വിവിധ ക്ലബ്ബുകളിൽ മികച്ച പ്രകടനം നടത്തിയവരാണ് ടീമിലുള്ളതെന്ന് ക്യാപ്റ്റൻ മിഥുൻ വി പറഞ്ഞു. അടുത്ത മാസം അഞ്ച് മുതലാണ് ദക്ഷിണമേഖല യോഗ്യതാ മത്സരങ്ങൾ ആരംഭിക്കുന്നത്. ആന്ധ്രയും തമിഴ്‌നാടുമടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം.
സച്ചിൻ സുരേഷ്, അജിൻ ടോം, അലക്‌സ് സജി, റോഷൻ, ഹ്യഷിദത്ത്, വിഷ്ണു, എമിൽ ബെന്നി, വിപിൻ തോമസ്, സഞ്ജു ജി, ശ്രീരാഗ് വിജി, ലിയോൺ അഗസ്റ്റിൻ, താഹിർ സമാൻ, ജിജോ ജോസഫ്, റിഷാദ്, അഖിൽ, ശിഹാദ് നെല്ലിപ്പറമ്പൻ, മൗസുഫ് നിസാൻ, ജിഷ്ണു ബാലകൃഷ്ണൻ, ജിതിൻ എം,എസ് എന്നിവരാണ് ടീം അംഗങ്ങൾ.