പല്ലാരിമംഗലത്ത് അനധികൃത മണ്ണെടുപ്പ് വ്യാപകം - അനധികൃത മണ്ണെടുപ്പ്
കഴിഞ്ഞ രാത്രിയില്‍ മാവുടി പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വെട്ടുകല്ല് മടയില്‍ നിന്നും മണ്ണ് കടത്തി.
എറണാകുളം: കോതമംഗലം പല്ലാരിമംഗലത്ത് അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നതായി പരാതി. രാത്രികാലങ്ങളില്‍ പ്രദേശത്ത് മണല്‍ കടത്ത് വ്യാപകമാണെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ രാത്രിയില്‍ മാവുടി പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വെട്ടുകല്ല് മടയില്‍ നിന്നും മണ്ണ് കടത്തിയതോടെ പുതുപ്പാടി, പോത്താനിക്കാട് റോഡും പുളിന്താനം വെട്ടിത്തറ റോഡും സഞ്ചാരയോഗ്യമല്ലാതായതായും ചെയ്‌തതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു. പല്ലാരിമംഗലം വില്ലേജ് ഓഫിസറിന്‍റേയും പോത്താനിക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന്‍റേയും നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തടസങ്ങള്‍ നീക്കിയത്.