എറണാകുളം: കുസാറ്റിൽ വിദ്യാർഥി സംഘർഷത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകനെ പൊലീസ് ജീപ്പിൽ കയറ്റിയ കളമശേരി എസ്.ഐയെ സി.പി.എം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖ പുറത്തായി. വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ഭാരവാഹിയെ അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് എസ്.ഐ അമൃത് രങ്കനെ ഭീഷണിപ്പെടുത്തിയത്.
എസ്.ഐക്ക് സിപിഎം നേതാവിന്‍റെ ഭീഷണി; ശബ്ദരേഖ പുറത്ത് - കളമശ്ശേരി എസ്ഐ അമൃത രംഗൻ
കളമശ്ശേരി എസ്. ഐ അമൃത് രങ്കനെ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനാണ് ഭീഷണിപ്പെടുത്തിയത്
![എസ്.ഐക്ക് സിപിഎം നേതാവിന്‍റെ ഭീഷണി; ശബ്ദരേഖ പുറത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4339744-719-4339744-1567610245808.jpg)
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയാണ് സക്കീര്‍ ഹുസൈന്‍. എസ്.എഫ്.ഐ ഭാരവാഹിയെ സുരക്ഷിതമായയിടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്.ഐ പറഞ്ഞിട്ടും സക്കീര്‍ ഹുസൈന്‍ കേൾക്കാൻ തയാറായില്ല. തുടർന്ന് എസ്.ഐ സക്കീറിന് ചുട്ടമറുപടി നൽകി.
രാഷ്ട്രീയക്കാർക്കിടയിലും ജനങ്ങൾക്കിടയിലും മോശം അഭിപ്രായമുണ്ടെന്നും കളമശേരിയിലെ രാഷ്ട്രീയം നോക്കി ഇടപെടണമെന്നുമാണ് സക്കീര്‍ ഹുസൈന്‍ ഫോണിലൂടെ എസ്.ഐയെ ഭീഷണിപ്പെടുത്തിയത്. മുൻപും കളമശേരിയിൽ വേറെ എസ്.ഐമാർ വന്നിട്ടുണ്ടെന്നും പ്രവർത്തകരോട് മാന്യമായി പെരുമാറണമെന്നും സക്കീർ പറഞ്ഞു. എന്നാല്‍ തനിക്ക് ഒരു പാർട്ടിയോടും കൂറില്ലെന്നായിരുന്നു അമൃത് രങ്കന്‍റെ മറുപടി. കളമശ്ശേരി ആരുടേതൊണെങ്കിലും തനിക്ക് ഒരു പ്രശ്നമില്ലെന്നും നിലപാട് നോക്കി ജോലി ചെയ്യാനാകില്ലെന്നും അമൃത് രങ്കന്‍ പ്രതികരിച്ചു. കുട്ടികള്‍ തമ്മില്‍ തല്ലുന്നത് നോക്കി നില്‍ക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്നും. ടെസ്റ്റ് എഴുതി പാസായാണ് ജോലിയിൽ പ്രവേശിച്ചത്. അതുകൊണ്ട് നല്ല ധൈര്യമുണ്ടെന്നും പറയുന്നിടത്ത് പോയി ഇരിക്കാനും എഴുന്നേൽക്കാനും പറ്റില്ലെന്നും എസ്.ഐ പറയുന്നുണ്ട്. വിദ്യാർഥികൾക്കിടയിൽ നിന്നും എസ്.ഐ പ്രതികരിച്ചതോടെ സക്കീർ ഹുസൈൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു.
TAGGED:
കളമശ്ശേരി എസ്ഐ അമൃത രംഗൻ