എറണാകുളം:ബിരിയാണി വിൽപനയിലൂടെ വർത്തകളിൽ ഇടം നേടിയ ട്രാൻസ്ജെൻഡർ സജ്‌ന ഷാജി അമിതമായി ഗുളിക കഴിച്ച് ഗുരതരാവസ്ഥയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച സജ്‌ന അപകടനില തരണം ചെയ്‌തുവെന്നാണ് ലഭ്യമായ വിവരം. തൃപ്പൂണിത്തുറയിൽ വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തി വന്നിരുന്ന സജ്‌ന ഷാജിയുടെ ബിരിയാണി വിൽപന തടയാൻ ചിലർ ശ്രമിക്കുന്നതായി അവർ തന്നെ സമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. തുടര്‍ന്ന് വലിയ പിന്തുണയാണ് പൊതു സമൂഹത്തില്‍ നിന്നും സജ്‌നക്ക് ലഭിച്ചത്. പലരും ഇവര്‍ക്ക് സാമ്പത്തിക സഹായവുമായും കച്ചവടം നടത്താൻ ഒരു സ്ഥാപനം തന്നെ തയാറാക്കി തരാമെന്ന വാഗ്‌ദാനമായും രംഗത്ത് വന്നിരുന്നു. അതോടൊപ്പം സജ്‌നക്ക് പിന്തുണയായി യൂത്ത് കോൺഗ്രസ് ബിരിയാണി ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു.
സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ - ട്രാൻസ്ജെൻഡർ
വിവാദങ്ങളില്‍ മനം നൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് നിഗമനം

സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
ഇതിന് പിന്നാലെയാണ് സജ്‌നയുടെ ഫേസ്ബുക്ക് ലൈവിൽ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്നും സജ്‌നയും സുഹൃത്തുക്കളും ചേര്‍ന്ന് പണം സമാഹരിക്കനായി നടത്തിയ നാടകമായിരുന്നെന്നും ആരോപിച്ച് ചിലര്‍ രംഗത്തെത്തിയത്. വിവാദങ്ങളില്‍ മനം നൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ട്രാൻസ് ജെൻഡർ സമൂഹം ആവശ്യപ്പെടുന്നത്.