കേരളം

kerala

ETV Bharat / state

ശുചീകരണ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ 'സഫായി കര്‍മ്മചാരി' കമ്മീഷന്‍ - Safai Karmachari National commission

ശുചീകരണ തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ജീവിത നിലവാരം ഉയര്‍ത്തുകയാണ് കമ്മീഷന്‍റെ ലക്ഷ്യം

സഫായി കര്‍മ്മചാരി

By

Published : Nov 18, 2019, 7:03 PM IST

Updated : Nov 18, 2019, 8:14 PM IST

കൊച്ചി: ശുചീകരണ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായുള്ള സഫായി കര്‍മ്മചാരി ദേശീയ കമ്മീഷന്‍റെ കേരള സന്ദര്‍ശനം ആരംഭിച്ചു. സന്ദര്‍ശനത്തിന്‍റെ ഭാഗമായി കൊച്ചി കോര്‍പ്പറേഷനില്‍ എത്തിയ കമ്മീഷന്‍ ചെയര്‍മാന്‍ മന്‍ഹര്‍ വാല്‍ജിഭായി സാല കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ജീവിത നിലവാരമുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ശുചീകരണ തൊഴില്‍ മേഖലയില്‍ കൂടുതല്‍ യന്ത്രവത്കരണം നടപ്പിലാക്കും. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്മീഷന്‍ 20 സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി. കശ്‌മീരിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ തൊഴിലാളികളില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ശുചീകരണ തൊഴിലാളികളുടെ ജീവിത സാഹചര്യവും തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ പദ്ധതികളും കമ്മീഷന്‍ വിലയിരുത്തും. വൃത്തിയുടെ കാര്യത്തില്‍ മികച്ച 10 നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടിയ കൊച്ചിയുടെ നേട്ടം വലുതാണെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

ശുചീകരണ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ 'സഫായി കര്‍മ്മചാരി' കമ്മീഷന്‍

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ കെ.ആര്‍.പ്രേമകുമാര്‍, ജില്ലാ കലക്‌ടര്‍ എസ്.സുഹാസ്, സംസ്ഥാന നഗരകാര്യവകുപ്പ് ഡയറക്‌ടർ ആര്‍.ഗിരിജ, കൗൺസിലർമാർ, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സഫായി കര്‍മ്മചാരി ദേശീയ കമ്മീഷന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംസ്ഥാനതല അവലോകന യോഗം ചേരും.

Last Updated : Nov 18, 2019, 8:14 PM IST

ABOUT THE AUTHOR

...view details