എറണാകുളം:ആന്ധ്രയിൽ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനംവൈറ്റിലയിൽ അപകടത്തില്‍ പെട്ടു. ലോറിക്ക് പിന്നിൽ ട്രാവലർ ഇടിച്ചായിരുന്നു അപകടം.
രാത്രി 12 മണിയോടെ അപകടം ഉണ്ടായത്. ഡ്രൈവർ ഉൾപ്പടെ പന്ത്രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.