എറണാകുളം :ഗുണനിലവാരം ഉറപ്പാക്കിയ ശര്‍ക്കരയാണ് (Jaggery ) അപ്പം ( Sabarimala Appam) അരവണ (Sabarimala Aravana) നിര്‍മാണത്തിനായി സന്നിധാനത്ത് എത്തിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന് കീഴില്‍ ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 2019 - 2020 കാലഘട്ടത്തിലെ ശര്‍ക്കര ഉപയോഗിക്കാന്‍ കഴിയാതിരുന്നതോടെ അവ ലേലം ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ 2020 - 2021 വർഷത്തെ ശര്‍ക്കരയാണ് അപ്പം അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശബരിമലയിൽ പ്രസാദം നിർമാണത്തിന് ഹലാൽ (Halal Jaggery) സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ശർക്കര സംഭരിച്ചിട്ടില്ലെന്നും ഉപയോഗിക്കുന്നില്ലെന്നും ദേവസ്വംബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.