എറണാകുളം : കുട്ടികളുടെ ഉന്നമനത്തിനായി ചെയ്‌ത സേവന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്‍റെ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മാതിരപ്പിള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ രൂപ നായർ. പഠനത്തോടൊപ്പം കായികം, കൃഷി, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിൽ കൂടി വിദ്യാർഥികളെ മികവുള്ളവരാക്കി വിദ്യാലയത്തിന്‍റെ സമഗ്ര വളർച്ചക്ക് വഴിതെളിച്ചതിനാണ് വിഎച്ച്‌എസ്‌സി വിഭാഗത്തിൽ സംസ്ഥാന പുരസ്കാരം നേടാൻ മാതിരപ്പിള്ളി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അധ്യാപിക രൂപ നായർക്കായത്.
അധ്യാപക പുരസ്കാര നിറവില്‍ രൂപ നായര്‍ - Rupa Nair
പഠനത്തോടൊപ്പം കായികം, കൃഷി, സാമൂഹ്യ സേവനം എന്നീ രംഗങ്ങളിൽ കൂടി വിദ്യാർഥികളെ മികവുള്ളവരാക്കി വിദ്യാലയത്തിന്‍റെ സമഗ്ര വളർച്ചക്ക് വഴിതെളിച്ചതിനാണ് പുരസ്കാരം.
2007-ൽ തിരുവനന്തപുരം കാട്ടാക്കട വീരണക്കാവ് സ്കൂളിൽ ബയോളജി അധ്യാപികയായിട്ടായിരുന്നു ജോലി ആരംഭിച്ചത്. 2017-ലാണ് മാതിരപ്പിള്ളി സ്കൂളിൽ പ്രിൻസിപ്പലായി ചാർജെടുത്തത്. തിരുവനന്തപുരം, പ്രാവച്ചമ്പലം സ്വദേശി പ്രേംജിത്താണ് ഭർത്താവ്. ആദിത്യ, അതിഥി എന്നിവർ മക്കളാണ്. അവാർഡ് ജേതാവ് രൂപ ടീച്ചറെ എന്‍റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം സ്കൂളിലെത്തി ആദരിച്ചു. പൊന്നാടയും, മൊമന്‍റോയും ടീച്ചർക്ക് സമ്മാനിച്ചു. സ്കൂളിന്‍റെ പഠന നിലവാരവും ഭൗതിക സൗകര്യങ്ങളും വർധിപ്പിക്കുന്നതിന് രൂപ ടീച്ചർ വലിയ പങ്ക് വഹിച്ചെന്ന് ഷിബു തെക്കുംപുറം പറഞ്ഞു.