എറണാകുളം:ശക്തമായ കാറ്റിലും മഴയിലും ആലുവയിൽ കൂറ്റൻ മരം കടപുഴകി വീണു. ആലുവ പുറയാർ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരമാണ് കടപുഴകി വീണത്. തലനാരിഴയ്‌ക്കാണ് വലിയൊരു അപകടം ഒഴിവായത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സ്‌കൂൾ ബസ്, സ്വകാര്യ ബസ് എന്നിവ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ കടന്നുപോയതിന് പിന്നാലെയാണ് മരം കടപുഴകി വീണത്. സിസിടിവി ദൃശ്യങ്ങളിൽ ഇത് കാണാം.
അപകടം ഒഴിവായത് തലനാരിഴയ്ക്ക്: ആലുവയിൽ കൂറ്റൻ മരം കടപുഴകി വീണു - rain disaster in aluva ernakulam
സ്‌കൂൾ ബസ്, സ്വകാര്യബസ് എന്നിവ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് മരം വീണത്.
![അപകടം ഒഴിവായത് തലനാരിഴയ്ക്ക്: ആലുവയിൽ കൂറ്റൻ മരം കടപുഴകി വീണു ERNAKULAM LOCAL NEWS എറണാകുളം വാർത്ത ആലുവയിൽ മരം കടപുഴകി വീണു Huge tree near roadside fell down at aluva മരം കടപുഴകി വീണു ആലുവ മഴ അപകടം എറണാകുളം മഴക്കെടുതി rain disaster in aluva ernakulam kerala rain disaster](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16012052-thumbnail-3x2-tree.jpg)
ആലുവയിൽ കൂറ്റൻ മരം കടപുഴകി വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ആലുവയിൽ കൂറ്റൻ മരം കടപുഴകി വീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മരം വീഴുന്നതിനിടെ ഇലക്‌ട്രിക് ലൈനിൽ തട്ടിയുള്ള തീപ്പൊരിയും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡരികിലുള്ള അപകട സാധ്യതയുളള മരങ്ങൾ അധികൃതർ മുൻകാലങ്ങളിൽ മുറിച്ച് മാറ്റിയിരുന്നു.
അത്തരത്തിലുളള നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരമൊരു സംഭവത്തിന് കാരണമായത്. മര വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ബസ് ജീവനക്കാരും യാത്രക്കാരും.