എറണാകുളം: കേരള നദീസംരക്ഷണ സമിതിയും മൂവാറ്റുപുഴ നിര്‍മല കോളജും സംയുക്തമായി നദീദിനാചരണവും ശാസ്‌ത്ര സെമിനാറും സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തില്‍ നദീസംരക്ഷണ സമിതി പ്രവര്‍ത്തകരും കോളജ് വിദ്യാര്‍ഥികളും നാട്ടുകാരും നദീസന്ദര്‍ശനവും നദീസംരക്ഷണ പ്രതിജ്ഞയും നടത്തി. ത്രിവേണി സംഗമത്തിലെ കടത്തുകാരന്‍ ബേബി ജോര്‍ജ് കുഴികണ്ടത്തിലിനെ കേരള നദീസംരക്ഷണ സമിതി പ്രസിഡന്‍റ് പ്രൊഫ. എസ്.സീതാരാമന്‍ പൊന്നാടയണിച്ച് ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍, നിര്‍മല ഹയര്‍സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പാൾ ഡോ.ആന്‍റണി പുത്തന്‍കുളം തുടങ്ങിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
നദീവന്ദനവുമായി മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥികൾ - കേരള നദീസംരക്ഷണ സമിതി
നദീദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ ശാസ്‌ത്ര സെമിനാര്‍ മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം ഉദ്‌ഘാടനം ചെയ്‌തു
നദീവന്ദനവുമായി മൂവാറ്റുപുഴ നിര്‍മ്മല കോളജ് വിദ്യാര്‍ഥികൾ
കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ.സീതാരാമന്‍ മുഖ്യപ്രഭാഷണം നടത്തി.