എറണാകുളം:റസ്റ്റോറന്‍റില്‍ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന്, കൊല്ലം സ്വദേശിയെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി കൊച്ചി പൊലീസ്. പ്രതി മുളകാട് സ്വദേശി സുരേഷ് ഉടൻ പിടിയിലാകുമെന്ന് കൊച്ചി ഡി.സി.പി ശശിധരൻ പറഞ്ഞു. ബുധനാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്.
വാക്ക് തര്‍ക്കത്തെ തുടുര്‍ന്ന് മദ്യക്കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നു: പ്രതി ഉടന്‍ പിടിയിലാകുമെന്ന് ഡിസിപി - റസ്റ്റോറന്‍റില്‍ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കൊലപാതകം
കൊല്ലം സ്വദേശി എഡിസൺ ആണ് കുത്തേറ്റ് മരിച്ചത്. മുളവുകാട് സ്വദേശി സുരേഷും എഡിസണും തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇരുവരും അപരിചിതരാണെന്നാണ് പൊലീസിന്‍റെ നിഗമനം.
എറണാകുളത്ത് വാക്ക് തര്‍ക്കത്തെ തുടുര്‍ന്നുണ്ടായ കൊലപാതകം: പ്രതി മുളകാട് സ്വദേശി സുരേഷ് ഉടന്‍ പിടിയിലാകുമെന്ന് ഡി സിപി
ഹോട്ടലിൽ വച്ച് ഇവർ തമ്മിൽ ഉണ്ടായ തർക്കത്തിൽ പെട്ടെന്ന് പ്രകോപനം ഉണ്ടാവുകയും സുരേഷ് എഡിസണെ ആക്രമിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എഡിസണെ സുരേഷ് മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്ത് വീണ എഡിസൺ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.