എറണാകുളം:തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം പി.ടി തോമസിന് സമര്‍പ്പിക്കുന്നതായി ഉമ തോമസ്. വോട്ട് ചെയ്ത് വിജയിപ്പിച്ച തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് നന്ദിയെന്നും നിയുക്ത എം.എല്‍.എ. മഹാരാജാസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തില്‍ നിന്ന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ.
ജനങ്ങള്‍ക്ക് നന്ദി! വിജയം പി.ടി തോമസിന് സമര്‍പ്പിക്കുന്നു: ഉമ തോമസ് - യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്
തൃക്കാക്കരയിലെ വിജയം ഇടത് പക്ഷത്തിനെതിരെയുള്ള മറുപടിയാണെന്ന് ഉമ തോമസ്
തൃക്കാക്കരയിലെ ജനങ്ങൾ ഉചിതമായ തീരുമാനമെടുത്തിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പില്‍ താനും ജോ ജോസഫും തമ്മിലായിരുന്നില്ല മത്സരമെന്നും പിണറായിയും യുഡിഎഫും തമ്മിലായിരുന്നു മത്സരമെന്നും ഉമ തോമസ് പറഞ്ഞു. അതുക്കൊണ്ട് തന്നെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം സർക്കാരിനെതിരെയുള്ള വിലയിരുത്തലാണ്. ഇടതുപക്ഷത്തെ 99ല്‍ നിര്‍ത്തുമെന്ന വാക്ക് താന്‍ പാലിച്ചിരിക്കുകയാണെന്നും ഉമ തോമസ് പറഞ്ഞു.
also read: ലീഡില്‍ പി.ടിയെ പിന്നിലാക്കി പിന്‍ഗാമി ഉമ, അതുക്കും മേലെ ബെന്നിയെയും പിന്നിട്ട് തേരോട്ടം