കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിക്കെതിരെ നിലപാട് കടുപ്പിച്ച് വിശ്വാസികള്‍ - resolution
അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഇന്ന് പാരിഷ് കൗൺസിൽ ചേർന്ന് പ്രമേയം പാസാക്കും
കൊച്ചി: കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിക്കെതിരായ നീക്കം ശക്തമാക്കി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികൾ. അൽമായ സംഘടനകളുടെയും പാസ്റ്റർ കൗൺസിലിന്‍റെയും സംയുക്ത യോഗം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കൊച്ചിയിൽ ചേരും. അതിരൂപതയുടെ ഭരണപരമായ ചുമതലകൾ കർദിനാളിന് നല്‍കിയതിനെതിരെയും ചുമതലകളിൽ നിന്നും മാറ്റിയ സഹമെത്രാന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് യോഗം ചേരുന്നത്. അതേസമയം ഈ ആവശ്യങ്ങളുന്നയിച്ച് അതിരൂപതയിലെ പള്ളികളിലും ഇന്ന് പാരിഷ് കൗൺസിൽ ചേർന്ന് പ്രമേയം പാസാക്കും. കഴിഞ്ഞ ദിവസങ്ങളിൽ 50 ശതമാനത്തോളം പള്ളികളിൽ പ്രമേയം പാസാക്കിയതായി എഎംടി(ആര്‍ച്ച് ഡയോഷ്യന്‍ മൂവ്മെന്‍റ് ഫോര്‍ ട്രാന്‍സ്‌പരന്‍സി) അവകാശപ്പെട്ടു. പാസാക്കിയ പ്രമേയം പാരിഷ് കൗൺസിലും സെൻട്രൽ കമ്മിറ്റിയും ചേർന്ന് സിറോ മലബാർ സഭാ സിനഡിനും വത്തിക്കാനും സമർപ്പിക്കും.