എറണാകുളം :ഗുരുവായൂർ ദേവസ്വത്തിലെ പണം പ്രാഥമിക സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചത് ചട്ടവിരുദ്ധമെന്ന് ഓഡിറ്റ് വകുപ്പ് റിപ്പോർട്ട്. പേരകം, എരിമയൂർ സഹകരണ ബാങ്കുകളിലെ നിക്ഷേപം ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമെന്ന 2020-21 ലെ ഓഡിറ്റ് റിപ്പോർട്ടിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ഫോറിൻ ബാങ്കിലെ നിക്ഷേപം പുനഃപരിശോധിക്കണമെന്നും ഓഡിറ്റ് വിഭാഗം നേരത്തെ ദേവസ്വം കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു.
കണ്ടെത്തല്‍ ഇങ്ങനെ :പേരകം, എരിമയൂർ പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളിൽ ഗുരുവായൂർ ദേവസ്വം 17 ലക്ഷത്തോളം രൂപ നിക്ഷേപം നടത്തിയത് ചട്ടവിരുദ്ധമായിട്ടാണെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തൽ. ഗുരുവായൂർ ദേവസ്വം ചട്ടഭേദഗതി പ്രകാരം ജില്ല, അർബൻ സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്താം. എന്നാൽ പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തുന്നത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഗുരുവായൂർ ദേവസ്വം കമ്മിഷണർക്ക് ഓഡിറ്റ് വിഭാഗം കത്തും നൽകിയിരുന്നതായിട്ടാണ് ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഹൈക്കോടതിയെ അറിയിച്ചത്.
ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഹൈക്കോടതിയെ അറിയിച്ചത്-1 സിംഗപ്പൂർ ആസ്ഥാനമായുള്ള ഫോറിൻ ബാങ്കിൽ 117 കോടിയോളം രൂപ നിക്ഷേപിച്ചത് പുനഃപരിശോധിക്കണമെന്നും ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. ആർബിഐയുടെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഫോറിൻ ബാങ്കിലെ നിക്ഷേപം നിയമാനുസൃതമാണെങ്കിലും, ചില ആശങ്കകളുണ്ടെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇക്കാരണത്താൽ ഈ നിക്ഷേപം മാറ്റുന്ന കാര്യത്തിൽ നടപടിയുണ്ടാകണമെന്നുമായിരുന്നു ഓഡിറ്റ് വിഭാഗത്തിന്‍റെ നിലപാട്.
ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഹൈക്കോടതിയെ അറിയിച്ചത്-2 നിക്ഷേപം ചട്ടവിരുദ്ധം : ഓഡിറ്റ് വിഭാഗത്തിന്‍റെ കണക്ക് പ്രകാരം ആർബിഐ അംഗീകാരമുള്ള ഇസാഫിൽ 63 കോടി രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. തൃശൂർ ജില്ല സഹകരണ ബാങ്കിൽ 378 കോടിയോളം രൂപയും അർബൻ സഹകരണ ബാങ്കിൽ ആറ് കോടിയിൽപരം രൂപയും ഗുരുവായൂർ ദേവസ്വം നിക്ഷേപിച്ചിരുന്നു. പലിശ കിട്ടാതെ പല നിക്ഷേപങ്ങൾ നടത്തിയതും ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തൽ.
ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഹൈക്കോടതിയെ അറിയിച്ചത്-3 അഞ്ച് പൊതുമേഖല ബാങ്കുകളിലും ഏഴ് ഷെഡ്യൂൾഡ് സ്വകാര്യ ബാങ്കുകളിലും ഗുരുവായൂർ ദേവസ്വം നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാറിന്‍റെ ഹർജിയിൽ ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്.
ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഹൈക്കോടതിയെ അറിയിച്ചത്-4