കേരളം

kerala

ETV Bharat / state

മത തീവ്രവാദം സാമൂഹിക മനോരോഗമായി മാറുന്നുവെന്ന് അങ്കമാലി അതിരൂപത - അങ്കമാലി അതിരൂപത

അങ്കമാലി അതിരൂപത മുഖ പത്രമായ സത്യദീപത്തിന്‍റെ എഡിറ്റോറിയലിലാണ് ചുവടുതെറ്റുന്ന മതേതര കേരളം എന്ന തലക്കെട്ടിൽ സഭ നിലപാട് വ്യക്തമാക്കുന്നത്.

angamaly  Archdiocese  സത്യദീപം.  അങ്കമാലി അതിരൂപത  മത തീവ്രവദം
മത തീവ്രവാദം സാമൂഹിക മനോരോഗമായി മാറുന്നുവെന്ന് അങ്കമാലി അതിരൂപത

By

Published : Apr 15, 2021, 5:56 PM IST

Updated : Apr 15, 2021, 6:59 PM IST

എറണാകുളം:മെഡിക്കൽ വിദ്യാർഥികളുടെ വൈറൽ ഡാൻസിനെതിരായ വിദ്വേശ പ്രചാരണത്തിനെതിരെ സഭാമുഖ പത്രം. എറണാകുളം അങ്കമാലി അതിരൂപത മുഖ പത്രമായ സത്യദീപത്തിന്‍റെ എഡിറ്റോറിയലിലാണ് ചുവടുതെറ്റുന്ന മതേതര കേരളം എന്ന തലക്കെട്ടിൽ കേരള സമൂഹത്തിലെ ചെറിയൊരു വിഭാഗത്തിന്‍റെ മാറ്റങ്ങളെ ഗൗരവമായി ചർച്ച ചെയ്യുന്നത്. അതോടൊപ്പം തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളായ നവീനും, ജാനകിക്കും ക്രൈസ്തവ സഭാ മുഖപത്രം പിന്തുണയും നൽകി.

മത തീവ്രവാദം ഒരു സാമൂഹിക മനോരോഗമായി മാറുന്നുവെന്നും മതതീവ്രവാദികൾ ഡാൻസ് ജിഹാദെന്ന പുതിയ സംജ്ഞയെക്കുറിച്ചുള്ള സംശയവുമായി രംഗത്തെത്തിയിരിക്കുകയാണെന്നും സത്യദീപം ചൂണ്ടിക്കാണിക്കുന്നു. വ്യത്യസ്ഥ മതവിഭാഗത്തിൽ പെടുന്നവർ ഒരുമിച്ച് കഴിയുന്ന സഹവർതിത്വത്തിന്‍റെ സന്ദേശം മതേര കേരളം മറന്നു തുടങ്ങുന്നത് മാന്യമല്ലാത്ത മാറ്റമാണെന്നും സഭാ മുഖപത്രം മുന്നറിയിപ്പ് നൽകുന്നു.

മത തീവ്രവാദത്തിന്‍റെ വില്പന മൂല്യം ആദ്യം തിരിച്ചറിഞ്ഞത് രാഷ്ട്രീയ നേതൃത്വമാണെന്നും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും ശബരിമലയുടെ പേരിൽ ഇത് പ്രകടമായിരുന്നുവെന്നും സത്യദീപം വിമർശിക്കുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി സി ജോർജിന്‍റെ പ്രസ്താവന വർഗ്ഗീയ വിഷ വ്യാപനത്തിന് തെളിവാണെന്ന കടുത്ത വിമർശനമാണ് സത്യദീപം ഉയർത്തിയത്.

കെസിബിസിക്കെതിരെയും മുഖപ്രസംഗത്തിൽ പരോക്ഷ വിമർശനമുണ്ട്. മതേതരത്വം വേണ്ടെന്ന നിലപാടിലേക്ക് ചില തീവ്രവാദികൾ കത്തോലിക്കാ സഭയെ പോലും വലിച്ചിഴക്കുന്ന കാലമാണിതെന്നും ന്യൂനപക്ഷ അവകാശത്തിനും അപ്പുറമാണ് മതേതരത്വം എന്ന് സഭാനേതൃത്വം മനസിലാക്കണമെന്നും മുഖ പത്രത്തിൽ പറയുന്നു. നേട്ടത്തിനായി ഇത്തരം വിവാദങ്ങളെ ഉപയോഗിക്കുന്ന രാഷ്ട്രിയ നേതൃത്വമാണ് പ്രശ്നങ്ങൾ വഷളാക്കുന്നതെന്നും സത്യദീപം സൂചിപ്പിക്കുന്നു.

Last Updated : Apr 15, 2021, 6:59 PM IST

ABOUT THE AUTHOR

...view details