എറണാകുളം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും കലക്‌ട്രേറ്റിൽ തുറന്നിട്ടുള്ള സംഭരണ കേന്ദ്രത്തിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നത് തുടരുന്നു. എറണാകുളത്ത് ക്യാമ്പുകളുടെ എണ്ണം കുറഞ്ഞതിനാൽ വയനാട്ടിലേക്ക് കൂടുതൽ സാധനങ്ങൾ കയറ്റി അയക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. വയനാട്ടിലെ ക്യാമ്പുകളിലേക്ക് രണ്ട് ലോഡ് വസ്തുക്കൾ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ അയച്ചു. പൊതുജനങ്ങളും സംഘടനകളും സ്ഥാപനങ്ങളും സാധനങ്ങൾ സംഭാവന ചെയ്യുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സാധനങ്ങളുടെ ലഭ്യതയിൽ കുറവ് വന്നിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിൽ ശുചീകരണ വസ്‌തുക്കള്‍ക്ക് ആവശ്യമേറുന്നു
എറണാകുളത്ത് ക്യാമ്പുകളുടെ എണ്ണം കുറഞ്ഞതിനാൽ വയനാട്ടിലേക്ക് കൂടുതൽ സാധനങ്ങൾ കയറ്റി അയക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം
ദുരിതാശ്വാസ ക്യാമ്പുകളിൽ ശുചീകരണ വസ്‌തുക്കൾ ആവശ്യം
സംഭരണ കേന്ദ്രത്തിൽ എത്തുന്ന സാധനങ്ങൾ ഇനം തിരിച്ചാണ് സൂക്ഷിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥരും വിദ്യാർഥികളും അടങ്ങുന്ന സംഘം നേതൃത്വം നൽകുന്നു. എന്നാൽ പെട്ടെന്ന് കേടായി പോകുന്ന സാധനങ്ങൾ കഴിവതും ഒഴിവാക്കണമെന്നും ക്യാമ്പിൽ ഉണ്ടായിരുന്നവരിൽ ഏറിയപങ്കും വീടുകളിലേക്ക് മടങ്ങുന്ന സാഹചര്യമുള്ളതിനാൽ ശുചീകരണ വസ്‌തുക്കൾക്കാണ് ആവശ്യം കൂടുതലെന്നും ജില്ലാ കലക്‌ടർ എസ് സുഹാസ് അറിയിച്ചു.
Last Updated : Aug 14, 2019, 3:11 AM IST