എറണാകുളം: കോതമംഗലത്ത് കൂടുതൽ കൊവിഡ് സെൻ്ററുകൾ തുറക്കണമെന്ന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി.കോതമംഗലം താലൂക്കില്‍ ഓരോ ദിവസവും രോഗികളുടെ എണ്ണം വർധിക്കുകയാണ്. താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. പുതിയ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും റെഡ്ക്രോസ് ഭാരവാഹികൾ പറഞ്ഞു.
കോതമംഗലത്ത് കൂടുതൽ കൊവിഡ് സെൻ്ററുകൾ തുറക്കണമെന്ന് റെഡ്ക്രോസ് - kerala covid
കോതമംഗലത്തെ കോളജുകൾ, സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഏറ്റെടുത്ത് ചികിത്സാസൗകര്യങ്ങൾ ഒരുക്കണമെന്നാണ് റെഡ് ക്രോസ് സൊസൈറ്റിയുടെ ആവശ്യം.

കോതമംഗലത്ത് കൂടുതൽ കൊവിഡ് സെൻ്ററുകൾ തുറക്കണമെന്ന് റെഡ്ക്രോസ്
കോതമംഗലത്ത് കൂടുതൽ കൊവിഡ് സെൻ്ററുകൾ തുറക്കണമെന്ന് റെഡ്ക്രോസ്
Also Read:വിദേശത്ത് നിന്നുള്ള കൊവിഡ് സഹായങ്ങള്‍ക്കായി സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ച് സംസ്ഥാന സർക്കാർ
ഇത്രയും ആശങ്കാജനകമായ സാഹചര്യത്തിൽ കോതമംഗലത്തെ കോളജുകൾ, സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ഏറ്റെടുത്ത് ചികിത്സാസൗകര്യങ്ങൾ ഒരുക്കണം. രോഗത്തിന്‍റെ കാഠിന്യം കുറവുള്ളവരെ പഞ്ചായത്തുകളിലെ ഡോമിസിലിയറി കെയർ സെൻ്ററുകളിലേക്ക് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു.