കേരളം

kerala

ETV Bharat / state

കാലടി സർവ്വകലാശാലയിൽ വീണ്ടും നിയമന വിവാദം; ഏരിയ സെക്രട്ടറിയുടെ കത്ത് പുറത്ത് - ഡോ. സംഗീത

നിയമനത്തിന് ശുപാർശയുമായി സിപിഎം പറവൂർ ഏരിയ കമ്മിറ്റി എറണാകുളം ജില്ലാ കമ്മിറ്റിക്കയച്ച കത്ത് പുറത്ത്. പാർട്ടി സഹയാത്രികയായ ഡോ. സംഗീത തിരുവളിന് വേണ്ടിയാണ് ശുപാർശ കത്ത് നല്‍കിയത്. ധീവര സമുദായ സംവരണത്തിൽ സം​ഗീതക്ക് ജോലി ലഭിച്ചു

Recruitment controversy at Kalady University; Letter from the Area Secretary  Recruitment controversy  Kalady University  ഏരിയ സെക്രട്ടറിയുടെ കത്ത് പുറത്ത്  Letter from the Area Secretary  Area Secretary  controversy  കാലടി സർവ്വകലാശാലയിൽ വീണ്ടും നിയമന വിവാദം; ഏരിയ സെക്രട്ടറിയുടെ കത്ത് പുറത്ത്  കാലടി സർവ്വകലാശാല  നിയമന വിവാദം  കാലടി സർവ്വകലാശാലയിൽ വീണ്ടും നിയമന വിവാദം  ഡോ. സംഗീത  അധ്യാപക നിയമന വിവാദം
കാലടി സർവ്വകലാശാലയിൽ വീണ്ടും നിയമന വിവാദം; ഏരിയ സെക്രട്ടറിയുടെ കത്ത് പുറത്ത്

By

Published : Feb 8, 2021, 12:15 PM IST

എറണാകുളം: കാലടി സർവ്വകലാശാലയിൽ വീണ്ടും അധ്യാപക നിയമന വിവാദം. നിയമന ശുപാർശയുമായി സിപിഎം പറവൂർ ഏരിയ കമ്മിറ്റി എറണാകുളം ജില്ലാ കമ്മിറ്റിക്കയച്ച കത്ത് പുറത്തായി. പാർട്ടി സഹയാത്രികയായ ഡോ. സംഗീത തിരുവളിന് വേണ്ടിയാണ് ശുപാർശ കത്ത്. നിനിത കണിച്ചേരിക്കൊപ്പം സംഗീതയും ജോലിയിൽ പ്രവേശിച്ചു. എം.ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരി സംവരണ വിഭാഗത്തിൽ മലയാളം അസിസ്റ്റന്‍റ് ഫ്രൊഫസറായി നിയമിക്കപ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗാർഥിയുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള സിപിഎം പറവൂർ ഏരിയ കമ്മിറ്റിയുടെ ശുപാർശ കത്ത് പുറത്തായിരിക്കുന്നത്.

2019 സെപ്റ്റംബർ 22ന് പറവൂർ ഏരിയ സെക്രട്ടറി ടി.ആർ ബോസ് ജില്ല സെക്രട്ടറിക്കയച്ച കത്താണ് വിവാദമായിരിക്കുന്നത്. സിപിഎം പറവൂർ ഏരിയ കമ്മിറ്റിയുടെ സീൽ പതിപ്പിച്ച ലെറ്റർ പാഡിലാണ് ശുപാർശ കത്ത് എഴുതിയിട്ടുള്ളത്. സിപിഎം സഹയാത്രികയായ ഡോ. സംഗീത തിരുവളിന് വേണ്ടിയാണ് ശുപാർശ കത്ത് നല്‍കിയത്. പറവൂർ പട്ടണത്തിലെ പാർട്ടി സഹയാത്രികയാണ് സംഗീത തിരുവാൾ എന്ന് എരിയ സെക്രട്ടറി കത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. കാലടി സംസ്കൃത സർവ്വകലാശാലയിലെ മലയാളം അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ ധീവര കമ്മ്യൂണിറ്റി റിസർവേഷനിൽ ഡോ. സംഗീത തിരുവളിനെ ഇന്‍റർവ്യൂവിന് വിളിപ്പിച്ചിട്ടുണ്ട്. കഴിയാവുന്ന സഹായം ചെയ്ത് കൊടുക്കണം എന്ന് ഏരിയാ സെക്രട്ടറി സി പി എം എറണാകുളം ജില്ലാ സെക്രട്ടറിക്ക് കൈമാറിയ കത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം ധീവര സമുദായ സംവരണത്തിൽ മലയാളം അസിസ്റ്റന്‍റ് ഫ്രൊഫസറായി സം​ഗീതയ്ക്ക് ജോലി ലഭിച്ചിട്ടുണ്ട്. കത്തിനെപ്പറ്റി അറിയില്ലെന്നും യോഗ്യത മാനദണ്ഡമാക്കിയാണ് സംഗീതയ്ക്ക് ജോലി ലഭിച്ചതെന്നുമാണ് സർവ്വകലാശാല അധികൃതർ അറിയിച്ചത്.

ABOUT THE AUTHOR

...view details