കേരളം

kerala

ETV Bharat / state

നാസിലിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി - തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസ്

വ്യവസായി യൂസഫലിയും മുഖ്യമന്ത്രി പിണറായി വിജയനും തന്നെ സഹായിച്ചു. ഇതിന്‍റെ പേരിൽ യൂസഫലിക്ക് നേരെയും കുപ്രചരണങ്ങൾ നടത്തുകയാണ്. സത്യസന്ധമായി കോടതി കേസിനെ സമീപിച്ചതിനാലാണ് തനിക്ക് നീതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം

By

Published : Sep 15, 2019, 6:36 PM IST

Updated : Sep 15, 2019, 8:21 PM IST

എറണാകുളം: ചെക് കേസില്‍ കുടുങ്ങിയ ശേഷം കേരളത്തില്‍ തിരിച്ചെത്തിയ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് കൊച്ചിയില്‍ സ്വീകരണം നല്‍കി. ചെക്ക് കേസ് നല്‍കിയ നാസില്‍ അബ്ദുള്ളയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്വീകരണ ശേഷം തുഷാർ പറഞ്ഞു. പണം തട്ടിയെടുക്കുക, എന്ന ഉദ്ദേശത്തോടെ നാസിൽ എന്ന വ്യക്തി നടത്തിയ കേസിനെയാണ് താൻ നേരിട്ടത്. എന്നാൽ ചിലർ ജാതീയമായി വരെ ഇതിനെ അവതരിപ്പിച്ചു. ഒരു മലയാളം ചാനലും സോഷ്യൽ മീഡിയയിലൂടെയുമാണ് തനിക്കെതിരെ പ്രചാരണം നടത്തിയതെന്നും തുഷാർ പറഞ്ഞു. വ്യവസായി യൂസഫലിയും മുഖ്യമന്ത്രി പിണറായി വിജയനും തന്നെ സഹായിച്ചു. ഇതിന്‍റെ പേരിൽ യൂസഫലിക്ക് നേരെയും കുപ്രചരണങ്ങൾ നടത്തുകയാണ്.

നാസിലിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

കേസിൽ കുടുക്കാൻ കൃത്രിമമായി നിർമ്മിച്ച രേഖകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ഒരു ഘട്ടത്തിൽ പോലും പണം കൊടുത്ത്‌ കേസ് തീർക്കാൻ ശ്രമിച്ചിട്ടില്ല. അജ്‌മാനിലെ പൊലീസ് ഉദ്യോഗസ്ഥർ മാന്യമായാണ് ഇടപെട്ടത്. സത്യസന്ധമായി കോടതി കേസിനെ സമീപിച്ചതിനാലാണ് തനിക്ക് നീതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ എസ്.എൻ.ഡി.പി, ബി.ഡി.ജെ.എസ് നേതാക്കളും പ്രവർത്തകരും മുദ്രാവാക്യം വിളികളുമായാണ് തുഷാറിനെ സ്വീകരിച്ചത്. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആലുവ അദ്വൈത ആശ്രമത്തിലെത്തിയ തുഷാറിനെ അമ്മ പ്രീതി നടേശന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അദ്വൈത ആശ്രമത്തിൽ നടന്ന പ്രാർത്ഥന ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു.

Last Updated : Sep 15, 2019, 8:21 PM IST

ABOUT THE AUTHOR

...view details