കേരളം

kerala

ETV Bharat / state

റീബിൽഡ് കേരള: അപ്പീലുകളുടെ ഡാറ്റ എൻട്രി പൂർത്തിയാക്കാൻ നിർദേശം - rebuild kerala

107000 അപ്പീലുകളാണ് പുതിയതായി ലഭിച്ചത്.

റീബിൽഡ് കേരള ഡാറ്റ എൻട്രി പൂർത്തിയാക്കാൻ നിർദ്ദേശം

By

Published : Jul 6, 2019, 4:47 PM IST

കൊച്ചി: പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വീണ്ടും സ്വീകരിച്ച അപ്പീലുകളുടെ ഡാറ്റ എൻട്രി നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 107000 അപ്പീലുകളാണ് പുതിയതായി ലഭിച്ചത്. ആയിരത്തിന് മുകളിൽ അപ്പീലുകൾ ലഭിച്ച 30 പഞ്ചായത്തുകളും 2000 ന് മുകളിലുള്ള 19 പഞ്ചായത്തുകളും 5000 ന് മുകളിൽ അപ്പീലുകളുള്ള അഞ്ച് പഞ്ചായത്തുകളും ഉണ്ട്.

രണ്ടായിരത്തില്‍ അധികം അപ്പീലുകൾ ലഭിച്ച പഞ്ചായത്തുകളിലെ ഡാറ്റ എൻട്രി നടപടികൾ പൂർത്തിയാക്കാൻ പുറത്ത് നിന്നുള്ള ഡാറ്റ എൻട്രി ഓപ്പറേറ്റർമാരുടെ സേവനം പ്രയോജനപ്പെടുത്താനും നിർദേശം. ജൂലൈ എട്ടോടെ നടപടികൾ പൂർത്തിയാക്കണം. 150 ൽ താഴെ അപ്പീലുകളുള്ള പഞ്ചായത്തുകളിലെ ഡാറ്റ എൻട്രി നടപടികൾ അതത് സെക്രട്ടറിമാർ മുൻകയ്യെടുത്ത് നടത്തണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. സ്ഥലപരിശോധനയുടെ ചുമതല എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർക്കാണ്. എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരെ വിന്യസിക്കുന്നതിനും ചുമതലകൾ ഏൽപ്പിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

ABOUT THE AUTHOR

...view details