എറണാകുളം: കൊവിഡ് കാലത്ത് നിർധരാരായ കുടുംബങ്ങൾക്ക് ആശ്വാസത്തിന്‍റെ സഹായ ഹസ്‌തവുമായി റിയൽ ഹീറോസ്. പല്ലാരിമംഗലം പഞ്ചായത്തിലെ നിർധരാരായ കുടുംബങ്ങൾക്ക് ഓണക്കാല പച്ചക്കറി കിറ്റുകൾ വിതരണം ചെയത് കൈത്താങ്ങാവുകയാണ് പൈമറ്റം റിയൽ ഹീറോസ് ക്ലബ്ബ്. കുറഞ്ഞ കാലം കൊണ്ട് പല്ലാരിമംഗലം മേഖലയിൽ നിരവധി ജീവകാരുണ്യ- സാമൂഹിക പ്രവർത്തനങ്ങളാണ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്.
കൊവിഡ് കാലത്ത് ഓണമൊരുക്കാൻ സഹായഹസ്‌തവുമായി റിയൽ ഹീറോസ് ക്ലബ്ബ് - ca shemeer
പല്ലാരിമംഗലം പഞ്ചായത്തിലെ നിർധരായ നാഞ്ഞൂറിൽപരം കുടുംബാംഗങ്ങൾക്ക് പൈമറ്റം റിയൽ ഹീറോസ് ക്ലബ്ബ് പച്ചക്കറി കിറ്റ് നൽകി
കൊവിഡ് കാലത്ത് ഓണമൊരുക്കാൻ സഹായഹസ്‌തവുമായി റിയൽ ഹീറോസ് ക്ലബ്ബ്
പല്ലാരിമംഗലം പഞ്ചായത്തിലെ നിർധരായ നാഞ്ഞൂറിൽപരം കുടുംബാംഗങ്ങൾക്കാണ് സൗജന്യ പച്ചക്കറി ഓണക്കിറ്റ് വിതരണം ചെയ്തത്. പച്ചക്കറി കിറ്റ് വിതരണ ഉദ്‌ഘാടനം പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ മൊയ്‌തു നിർവഹിച്ചു. ക്ലബ് പ്രസിഡന്‍റ് സി.എ ഷെമീർ അധ്യക്ഷത വഹിച്ചു.