കേരളം

kerala

ETV Bharat / state

വിജയ്‌ബാബു നാട്ടിലെത്തുക ബുധനാഴ്‌ച ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി - വിജയ് ബാബു പീഡനക്കേസ്

ബുധനാഴ്‌ച പുലർച്ചെ വിജയ് ബാബു നാട്ടിലെത്തുമെന്നാണ് പുതിയ വിവരം

rape case vijay babu anticipatory bail  high court postpones rape case vijay babu anticipatory bail  vijay babu sexual assault case  വിജയ് ബാബു പീഡനക്കേസ്  വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു
വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

By

Published : May 30, 2022, 1:23 PM IST

എറണാകുളം : യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ(മെയ് 31) പരിഗണിക്കാനായി മാറ്റി. നാട്ടിലെത്തിയാൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും ഹർജിക്കാരൻ നാട്ടിലെത്തിയിട്ടേ ഇത് പരിഗണിക്കാവൂവെന്നും സർക്കാർ കോടതിയില്‍ വാദിച്ചിരുന്നു.

എന്നാൽ താൻ നിയമത്തിൽ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും കേസെടുത്ത വിവരമറിയാതെയാണ് വിദേശത്തേക്ക് പോയതെന്നുമാണ് വിജയ് ബാബുവിന്‍റെ വാദം. അതിനിടെ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരിയും കോടതി മുൻപാകെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. ബുധനാഴ്‌ച പുലർച്ചെ വിജയ് ബാബു നാട്ടിലെത്തുമെന്നാണ് പുതിയ വിവരം.

ABOUT THE AUTHOR

...view details