എറണാകുളം:സ്കൂൾ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് പ്രതിക്ക് ഇരുപത്തിമൂന്ന് വർഷം കഠിനതടവും 35000 രൂപ പിഴയും വിചാരണ കോടതി ശിക്ഷ വിധിച്ചത്. പ്രതി കരുനാഗപ്പള്ളി തഴവ ടി.എം.എം സെൻട്രൽ സ്കൂളിന് സമീപം പുത്തൻപുരയ്ക്കൽ അൻസൽ (22) നെയാണ് പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജി ദിനേശ്.എം.പിള്ള ശിക്ഷയ്ക്ക് വിധിച്ചത്(Rape Case Verdict).
2022 ജൂലൈയിൽ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിനിയെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രതി, വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ തന്ത്രപൂർവ്വം കരസ്ഥമാക്കുകയായിരുന്നു. പിന്നീട് ഇതേ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.