കേരളം

kerala

ETV Bharat / state

മൊബൈൽ മോഷ്‌ടാവ് പിടിയിൽ - മൊബൈൽ ഫോണുകൾ മോഷണം നടത്തിയ മോഷ്‌ടാവ് പിടിയിൽ

മുപ്പതിൽ പരം മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാൾ പിടിയിൽ. ആലപ്പുഴ പുന്നപ്ര അറവുകാട് സ്വദേശി കിഴക്കേ പനമ്പടന്ന വീട്ടിൽ രങ്കുൽ (22) ആണ് അറസ്റ്റിലായത്.

മൊബൈൽ ഫോണുകൾ മോഷണം നടത്തിയ മോഷ്‌ടാവ് പിടിയിൽ

By

Published : Sep 15, 2019, 7:12 PM IST

എറണാകുളം:മുപ്പതിൽ പരം മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാൾ പിടിയില്‍. ആലപ്പുഴ പുന്നപ്ര അറവുകാട് സ്വദേശി കിഴക്കേ പനമ്പടന്ന വീട്ടിൽ രങ്കുൽ (22) ആണ് അറസ്റ്റിലായത്. ലിസി മെട്രോ സ്റ്റേഷന് സമീപത്തെ ഹോട്ടല്‍ ജീവനക്കാരൻ്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ നാലാം തിയതി പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നു വരികയായിരുന്ന പരാതിക്കാരൻ്റെ മൊബൈൽ സ്‌കൂട്ടറിൽ വന്ന പ്രതി തട്ടിയെടുക്കുകയായിരുന്നു.

ഇയാൾ വന്ന വണ്ടി നമ്പർ സിസിടിവി ദൃശ്യങ്ങളിലൂടെ മനസ്സിലാക്കിയ പൊലീസ് വണ്ടിയുടെ ഉടമയും പ്രതിയുടെ സുഹൃത്തുമായ പെൺകുട്ടിയെയും ചോദ്യം ചെയ്‌തപ്പോളാണ് വിവരങ്ങൾ ലഭിച്ചത്. ഓൺലൈൻ ഫുഡ്‌ ഡെലിവറി ബോയ് ആയ ഇയാൾ കലൂർ ഭാഗത്തുള്ള ഹോസ്റ്റലുകളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു. പെൺകുട്ടിയെ കൊണ്ടു തന്ത്രപൂർവം ഇയാളെ എറണാകുളം കച്ചേരിപ്പടിയിലേക്കു വിളിച്ചു വരുത്തിയാണ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ മുപ്പതോളം മൊബൈൽ ഫോണുകൾ മോഷണം നടത്തിയിട്ടുള്ളതായി ഇയാൾ സമ്മതിച്ചു. രാത്രി ഹോസ്റ്റലുകളിൽ കയറി മൊബൈൽ മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്, കൂടാതെ സ്കൂട്ടറിൽ എത്തി വഴി യാത്രക്കാരോട് ഫോൺ ചെയ്യാനെന്ന വ്യാജേന മൊബൈൽ വാങ്ങി കടന്നു കളയുന്നതായിരുന്നു ഇയാളുടെ രീതി. മോഷണം നടത്തിയ ഫോണുകൾ ഇയാൾ വ്യത്യസ്ത സ്ഥലങ്ങളിലാണ് വിൽപ്പന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

For All Latest Updates

TAGGED:

rangu

ABOUT THE AUTHOR

...view details