കൊച്ചി:എറണാകുളം ജില്ലയിലെ തടവുകാർക്കായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പുതിയ സംരംഭമായ രണ്ടാമൂഴം ജില്ലാ ജയിലിൽ കലക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. തടവുകാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസത്തിൽ ജില്ലയിലെ അഞ്ചു ജയിലുകളിലും പരിപാടി സംഘടിപ്പിക്കും. നാഷണൽ ബ്ലൈൻഡ്നെസ് കൺട്രോൾ പ്രോഗ്രാം, ജില്ലാ മെന്‍റൽ ഹെൽത്ത് പ്രോഗ്രാം, നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പിലാക്കുന്നത്.
എറണാകുളം ജില്ലയിലെ തടവുകാർക്കായി രണ്ടാമൂഴം പദ്ധതി - കലക്ടർ എസ് സുഹാസ്
അഡീഷണൽ ഡിഎംഒ ഡോ വിവേക് കുമാറാണ് പദ്ധതിയുടെ നോഡൽ ഓഫീസർ
![എറണാകുളം ജില്ലയിലെ തടവുകാർക്കായി രണ്ടാമൂഴം പദ്ധതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3927151-560-3927151-1563900877940.jpg)
രണ്ടാമൂഴം പദ്ധതി കലക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു
തടവുകാരുടെ നേത്രസംബന്ധ രോഗങ്ങൾ, മാനസിക പ്രശ്നങ്ങൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവയുടെ നിർണയമാണ് പദ്ധതിയിലൂടെ നടത്തുന്നത്. ഇവയ്ക്കുപുറമേ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും. അഡീഷണൽ ഡിഎംഒ ഡോ വിവേക് കുമാറാണ് പദ്ധതിയുടെ നോഡൽ ഓഫീസർ.