കേരളം

kerala

കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ആർ.എസ്.എസ്സിനുമുള്ളത് ഗാന്ധിയെ എതിർത്ത ചരിത്രം; രമേശ് ചെന്നിത്തല

ഗാന്ധിജിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അവർ ഗാന്ധിജിയെ തമസ്ക്കരിക്കുകയും, നാഥുറാം വിനായക് ഗോഡ്‌സെയെ വാഴ്ത്തുകയും ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല

By

Published : Oct 2, 2019, 3:48 PM IST

Published : Oct 2, 2019, 3:48 PM IST

രമേശ് ചെന്നിത്തല

കൊച്ചി: മഹാത്മാഗാന്ധിയെ എതിർത്ത ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ആർ.എസ്.എസ്സിനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയിൽ ഡി.സി.സി സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഐശ്വര്യത്തിന്‍റെ പ്രതീകമാണ് ഗാന്ധിജി. വർഗ്ഗീയ ശക്തികൾ ഫണം വിടർത്തിയാടുന്ന ഈ അവസരത്തിൽ ഗാന്ധിജിയുടെ ഓർമ്മകൾ പോലും അവർക്കെതിരെ കരുത്ത് പകരുന്നതാണ് എന്നും ചെന്നിത്തല പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ആർ.എസ്.എസ്സിനുമുള്ളത് ഗാന്ധിയെ എതിർത്ത ചരിത്രം; രമേശ് ചെന്നിത്തല

ആർ.എസ്.എസ്സിന്‍റെയും ബി.ജെ.പിയുടെയും വർഗ്ഗീയതക്കെതിരായി ഒരു മനസ്സോടെ മുന്നോട്ട് നീങ്ങേണ്ട സാഹചര്യമാണിത്. രാജ്യത്ത് അധികാരത്തിലിരിക്കുന്ന സർക്കാർ തന്നെ വർഗ്ഗീയത വളർത്തി കൊണ്ടുവരുന്നു. ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. ഇതിനെതിരെ ഉയർത്തി പിടിക്കാൻ കഴിയുന്നതാണ് ഗാന്ധിയൻ ചിന്തകൾ. ഗാന്ധിജിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അവർ ഗാന്ധിജിയെ തമസ്ക്കരിക്കുകയും, നാഥുറാം വിനായക് ഗോഡ്‌സെയെ വാഴ്ത്തുകയും ചെയ്യുന്നു. ഇത്തരം നിലപാടുകൾക്കെതിരെ നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമാണ് ഗാന്ധിജി അനുസ്മരണമെന്നും ചെന്നിത്തല പറഞ്ഞു.

രാവിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയ പരിസരത്ത് നിന്നും ആരംഭിച്ച ഗാന്ധി സ്മൃതി യാത്രയിലും രമേശ് ചെന്നിത്തല പങ്കെടുത്തു. എറണാകുളം ഗാന്ധിസ്ക്വയറിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതാക്കളും പുഷ്പാർച്ചന നടത്തി. യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹന്നാൻ ,ആർ.എസ്.പി.നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എന്നിവർ ഗാന്ധി സ്മൃതി യാത്ര സമാപന സംഗമത്തെ അഭിസംബോധന ചെയ്തു. എറണാകുളം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ.വിനോദിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ഗാന്ധി അനുസ്മരണ പരിപാടിയിൽ എം.എൽ.എമാരുൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details