എറണാകുളം : കോതമംഗലം നെല്ലിക്കുഴിയിൽ മെഡിക്കല്‍ വിദ്യാർഥിനി വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. പൊലീസും ഫോറൻസിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി കളമശേരി മെഡിക്കള്‍ കോളജിലേക്ക് മാറ്റി. പൊലീസ് സർജന്‍റെ നേതൃത്വത്തിലായിരിക്കും പോസ്‌റ്റ് മോർട്ടം.
ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയായ മാനസയാണ് (24) കൊല്ലപ്പെട്ടത്. ഇവർ കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനിയാണ്. കണ്ണൂർ സ്വദേശി രഖിലാണ് മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഡെന്‍റൽ കോളജിന് സമീപം മാനസ താമസിച്ചിരുന്ന വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് രാഖിൽ വെടിവെച്ചത്. സുഹൃത്തുക്കളോടൊപ്പം താമസസ്ഥലത്ത് ഇരിക്കുകയായിരുന്ന മാനസയെ തൊട്ടടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊല നടത്തിയത്. ഉടൻ തന്നെ രാഖിനും സ്വയം നിറയൊഴിക്കുകകയായിരുന്നു.