എറണാകുളം: രാജ്യസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രിൽ 21ന് മുമ്പ് ഇറക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയില്‍.രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ഏത് സാഹചര്യത്തിലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വെള്ളിയാഴ്ചക്കകം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് ചോദ്യം ചെയ്ത് എസ് ശർമ എംഎൽഎ, നിയമസഭ സെക്രട്ടറി എന്നിവര്‍ നല്‍കിയ ഹർജിയിലാണ് കോടതി നടപടി.
രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിയത് ഏത് സാഹചര്യത്തിലെന്ന് കമ്മിഷനോട് കോടതി
രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് ഏത് സാഹചര്യത്തിലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കണമെന്ന് ഹൈക്കോടതി.
രാജ്യസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രിൽ ഇരുപത്തിയൊന്നിന് മുമ്പ്
നിലവിലുള്ള അംഗങ്ങളുടെ കാലാവധി ഏപ്രിൽ 21ന് അവസാനിക്കും. ഇതിന് മുമ്പ് വിജ്ഞാപനം ഇറക്കണമെന്നാണ് നിയമം. എന്നാൽ ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിയമത്തിലില്ലെന്നും അത് തങ്ങളുടെ വിവേചനാധികാരത്തിൽപ്പെട്ടതാണെന്നും കമ്മിഷൻ കോടതിയിൽ വ്യക്തമാക്കി. ഇപ്പോൾ ഇറക്കിയത് പത്രക്കുറിപ്പ് മാത്രമാണെന്നും അത് പിൻവലിക്കാൻ കഴിയുമെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.