കൊച്ചി: അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാലാണ് തന്നെ നാളികേര ബോർഡിന്‍റെ ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നാരോപിച്ച് രാജു നാരായണ സ്വാമി. തനിക്കെതിരെ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയുടെ കറുത്ത കരങ്ങൾ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരെ രാജു നാരായണ സ്വാമി
തനിക്കെതിരെ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയുടെ കറുത്ത കരങ്ങൾ പ്രവർത്തിക്കുന്നു.
തനിക്കെതിരെ ഒരു അഴിമതി കേസുമില്ല. അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിന്‍റെ പേരില്‍ തന്നെ പുറത്താക്കുകയും അതിനു ശേഷം തന്‍റെ കാലഘട്ടത്തില്‍ അഴിമതി നടന്നുവെന്നാണ് ഇപ്പോഴുള്ള ആരോപണം. എന്നാൽ നാളികേര ബോര്‍ഡിലെ മുന്‍ ചെയര്‍മാന്‍ന്മാരുടെ കാലഘട്ടത്തില്‍ നടന്ന ചില ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരിക മാത്രമാണ് താന്‍ ചെയ്തത്. ക്രമക്കേട് നടത്തിയവർക്കെതിരായ നടപടികൾ നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ കത്തു നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ നീക്കം നടത്തുന്നത് ടോം ജോസിന്റെ നേതൃത്വത്തിലുള്ള അഴിമതി ലോബിയാണെന്നും, അഴിമതിക്കെതിരായ കുരിശു യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.