എറണാകുളം: ലോക നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയിലെ നഴ്‌സുമാർ ഇന്ന് എത്തിയത് സൈനിക വേഷത്തിൽ. അതിർത്തിയിൽ കാവൽ നിൽക്കുന്ന പടയാളികളെ പോലെയാണ് രാജഗിരിയിലെ മാലാഖമാർ രോഗികളെ പരിചരിക്കാൻ എത്തിയത്. കൊവിഡ് പോരാളികൾ എന്ന നിലയിൽ നഴ്‌സുമാർ സൈനികർക്ക് തുല്യമായ സേവനം ആണ് സമൂഹത്തിന് നൽകുന്നത് എന്ന ആശയം പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് ആശുപത്രി അധികൃതർ ഈ ദിവസം.
സൈനിക വേഷത്തിൽ നഴ്‌സസ് ദിനം ആഘോഷിച്ച് രാജഗിരിയിലെ മാലാഖമാർ - Nurse's Day
കൊവിഡ് പോരാളികൾ എന്ന നിലയിൽ നഴ്‌സുമാർ സൈനികർക്ക് തുല്യമായ സേവനം ആണ് സമൂഹത്തിന് നൽകുന്നത് എന്ന ആശയം പ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് ആശുപത്രി അധികൃതർ ഈ ദിവസം
സൈനിക വേഷത്തിൽ നഴ്‌സ് ദിനം ആഘോഷിച്ച് രാജഗിരിയിലെ മാലാഖമാർ
Also Read: ഓര്‍ഡർ ചെയ്ത വാക്‌സിൻ 18 മുതല്‍ 45 വയസുവരെയുള്ളവർക്ക് മാത്രം
കൊവിഡിനെ ചെറുത്തുനിൽക്കുന്ന ഒരു പോരാളിയെന്ന നിലയിൽ അഭിമാനിക്കുന്നവരാണ് ഇവിടുത്തെ ഓരോ നഴ്‌സുമാരും. സ്വന്തം ജീവൻ പോലും പണയം വെച്ച് ഓരോ രോഗിയേയും സ്വന്തം കുടുംബാംഗത്തെ പോലെ കണ്ട് ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരുവാൻ യുദ്ധസമാനമായ പോരാട്ടം നടത്തുന്നവർക്ക് ഏറ്റവും അധികം ചേരുന്നതും ഈ സൈനിക വേഷം തന്നെയാണ്.
Last Updated : May 12, 2021, 9:28 PM IST