എറണാകുളം: രഹ്ന ഫാത്തിമയോട് ക്വാർട്ടേഴ്സ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എൻ.എൽ. താമസമൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. അച്ചടക്ക ലംഘനങ്ങളുടെ ഭാഗമായി ബി.എസ്.എൻ.എൽ രഹ്നയെ പിരിച്ചു വിട്ട സാഹചര്യത്തിൽ തുടർന്നും ക്വാർട്ടേഴ്സിൽ താമസിക്കുന്നതിന് അർഹയല്ലെന്നാണ് അറിയിച്ചത്.
രഹ്ന ഫാത്തിമയോട് ക്വാർട്ടേഴ്സ് ഒഴിയണമെന്ന് ബി.എസ്.എൻ.എൽ - vacate quarters
അച്ചടക്ക ലംഘനങ്ങളുടെ ഭാഗമായി ബി.എസ്.എൻ.എൽ രഹ്നയെ പിരിച്ചു വിട്ട സാഹചര്യത്തിൽ തുടർന്നും ക്വാർട്ടേഴ്സിൽ താമസിക്കുന്നതിന് അർഹയല്ലെന്നാണ് അറിയിച്ചത്
ക്വാർട്ടേഴ്സിൽ പൊലീസ് നടത്തിയ റെയ്ഡ് കമ്പനിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നാണ് ബി.എസ്.എൻ.എൽ അറിയിച്ചത്. കൊച്ചി പനമ്പള്ളി നഗറിലെ രഹ്നയുടെ ക്വാർട്ടേഴ്സിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചുവെന്ന കേസിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. മുപ്പത് ദിവസത്തിനുള്ളിൽ ക്വാർട്ടേഴ്സ് ഒഴിയണമെന്നാണ് ബി.എസ്.എൻ.എൽ അറിയിച്ചത്. അല്ലാത്ത പക്ഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.