എറണാകുളം: സ്വർണക്കടത്ത് കേസ് പത്താം പ്രതി റബിൻസ് ഹമീദിനെ ഇന്ന് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. റബിൻസിനെ തിങ്കളാഴ്‌ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് എൻഐഎ പിടികൂടിയത്. യുഎഇയിൽ പിടിയിലായ പ്രതിയെ കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു. വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ആലുവ ജില്ലാ ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തിയാണ് പ്രതിയെ കൊച്ചി എൻഐഎ ഓഫിസിലെത്തിച്ചത്. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎഇ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് ഇടപാടുകൾക്ക് നേതൃത്വം നൽകിയത് ഇയാളും ഫൈസൽ ഫരീദും ചേർന്നായിരുന്നുവെന്ന് എൻഐഎ അറിയിച്ചിരുന്നു. പ്രതി പട്ടികയിലുള്ള റബിൻസ് യുഎഇയിൽ കസ്റ്റഡിയിലായ വിവരവും കോടതിയെ അറിയിച്ചിരുന്നു.
സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്‍ റബിന്‍സ് ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും - റബിൻസ് ഹമീദ് എൻഐഎ കോടതിയിൽ
കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരമാണ് യുഎഇ റബിൻസിനെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. മുഖ്യപ്രതികളിലൊരാളായ ഇയാളെ പിടികൂടാൻ കഴിയാത്തത് എൻഐഎയുടെ അന്വേഷണത്തെ ബാധിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തിയാണ് പ്രതിയെ കൊച്ചി എൻഐഎ ഓഫിസിലെത്തിച്ചത്.
കുറ്റവാളികളെ കൈമാറുന്ന കരാർ പ്രകാരമാണ് യുഎഇ റബിൻസിനെ ഇന്ത്യയിലേക്ക് നാടുകടത്തിയത്. മുഖ്യപ്രതികളിലൊരാളായ ഇയാളെ പിടികൂടാൻ കഴിയാത്തത് എൻഐഎയുടെ അന്വേഷണത്തെ ബാധിച്ചിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസൽ ഫരീദ് അടക്കമുള്ള പ്രതികളാണ് യുഎഇയിൽ അറസ്റ്റിലായത്. മുഴുവൻ പ്രതികളെയും നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് എൻഐഎ മുന്നോട്ട് പോകുന്നത്. ഇതിനിടയിൽ റബിൻസിനെ നാട്ടിലെത്തിച്ച് പിടികൂടാനായത് അന്വേഷണത്തിൽ ഏറെ നിർണായകമാണ്. സ്വർണക്കടത്തിൽ റബിൻസ് ഹമീദിന്‍റെ പങ്ക് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ടും എൻഐഎ ഇന്ന് കോടതിയിൽ സമർപ്പിക്കും.
സ്വർണക്കടത്തിലെ മുഖ്യപ്രതി കെ.ടി റമീസ്, ആറാം പ്രതി ജലാൽ എന്നിവരുമായി ചേർന്ന് റബിൻസ് ഗൂഢാലോചന നടത്തിയിരുന്നു. യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നതിലും ഫണ്ട് സമാഹരിക്കുന്നതിലും റബിൻസ് പങ്കാളിയായിരുന്നു. പ്രതിയുടെ അറിവോടെയാണ് ഗൃഹോപകരണങ്ങളിലും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലും ഒളിപ്പിച്ച് നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത്.