എറണാകുളം :വീട്ടുമുറ്റത്തുനിന്ന് ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി. തലക്കോട് അള്ളുങ്കൽ മുടിയരികിൽ മനോജ് കൃഷ്ണൻ എന്നയാളുടെ വീട്ടിലെ കോഴിക്കൂടിനടുത്താണ് പാമ്പിനെ കണ്ടെത്തിയത്.
കോഴികൾ ബഹളമുണ്ടാക്കുന്നത് കേട്ട് വീട്ടുകാർ വന്നുനോക്കിയപ്പോഴാണ് കൂടിനടുത്ത് വലിയ പെരുമ്പാമ്പിനെ കണ്ടത്. ഉടനെ മുള്ളരിങ്ങാട് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ മുഹമ്മദ് അഷറഫ്, പാമ്പുപിടുത്ത വിദഗ്‌ധൻ സി.കെ. വർഗീസ് എന്നിവരെ വിളിച്ചുവരുത്തി പാമ്പിനെ പിടികൂടുകയായിരുന്നു.