കേരളം

kerala

ETV Bharat / state

അധിക്ഷേവും അവഹേളനവും; സാബു ജേക്കബിനെതിരെ പരാതി നൽകി പി.വി ശ്രീനിജൻ - സ്‌പീക്കർക്ക് അവകാശ ലംഘന പരാതി നൽകി പി വി ശ്രീനിജൻ

കിറ്റക്സ് എം.ഡി സാബു ജേക്കബിനെതിരായ പി.വി ശ്രീനിജൻ എം.എൽ.എയുടെ അവകാശ ലംഘന പരാതി നിയമസഭ ചട്ടം അനുസരിച്ച് കൈകാര്യം ചെയ്യുമെന്ന് സ്‌പീക്കർ എം.ബി രാജേഷ്.

PV Sreenijan MLA filed rights violation complaint against Kitex MD Sabu Jacob  സാബു ജേക്കബിനെതിരെ പി വി ശ്രീനിജൻ എംഎൽഎ  കിറ്റക്സ് എംഡി സാബു ജേക്കബ്  സ്‌പീക്കർക്ക് അവകാശ ലംഘന പരാതി നൽകി പി വി ശ്രീനിജൻ  സാബു ജേക്കബിനെതിരെ അവകാശ ലംഘനത്തിന് പരാതി പരാതി
അധിക്ഷേവും അവഹേളനവും; സാബു ജേക്കബിനെതിരെ പരാതി നൽകി പി.വി ശ്രീനിജൻ

By

Published : Jan 12, 2022, 4:09 PM IST

Updated : Jan 12, 2022, 4:45 PM IST

എറണാകുളം:കിറ്റക്സ് എം.ഡി സാബു ജേക്കബിനെതിരെ അവകാശ ലംഘനത്തിന് പരാതി നൽകി പി.വി ശ്രീനിജൻ. എം.എൽ.എ ആയതിനുശേഷം പലപ്പോഴായി വ്യക്തിപരമായും അല്ലാതെയും പരസ്യമായി തന്നെ അവഹേളിക്കുന്ന പരാമർശങ്ങൾ സാബു ജേക്കബ് നടത്തി വരുന്നതായി സ്‌പീക്കർക്ക് നൽകിയ പരാതിയിൽ പറയുന്നു.

ALSO READ: സംസ്ഥാനത്തെ റേഷന്‍ വിതരണ തകരാര്‍; പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതായി ഭക്ഷ്യമന്ത്രി

എം.എൽ.എ എന്ന നിലയിൽ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയിൽ പൊതുജനമധ്യത്തിൽ വർഗവിവേചനം ഉണ്ടാക്കുന്ന തരത്തിൽ അവഹേളിച്ചു. ചാനൽ ചർച്ചയിൽ എം.എൽ.എ എന്ന ഭരണഘടന പദവിയെ മോശമായി പരാമർശിച്ചു. വ്യക്തി അധിക്ഷേപം നടത്തിയതായും അവകാശ ലംഘന പരാതിയിൽ പറയുന്നു.

അതേസമയം ശ്രീനിജൻ്റെ അവകാശ ലംഘന പരാതി നിയമസഭ ചട്ടം അനുസരിച്ച് കൈകാര്യം ചെയ്യുമെന്ന് സ്‌പീക്കർ എം.ബി രാജേഷ് കൊച്ചിയിൽ പ്രതികരിച്ചു.

Last Updated : Jan 12, 2022, 4:45 PM IST

ABOUT THE AUTHOR

...view details