എറണാകുളം: കടമറ്റം നമ്പ്യാരുപടിക്ക് സമീപം ജനവാസ മേഖലയിൽ രാത്രികാലങ്ങലിൽ സാമൂഹ്യവിരുദ്ധർ തള്ളുന്ന മനിലജലം പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി. വ്യാഴാഴ്ച രാത്രിയിൽ കറുത്തനിറത്തിലുള്ള മലിനജലമാണ് ഇവിടെ ഒഴുക്കിയത്. മുൻപും പലതവണ കക്കൂസ് മാലിന്യമുൾപ്പെടെ ഇവിടെ രാത്രിയിൽ ഒഴുക്കിയിരുന്നതായും നാട്ടുകാർ പറയുന്നു.
എറണാകുളം കടമറ്റത്ത് മലിനജലം തള്ളുന്നു; പ്രദേശവാസികള്‍ ദുരിതത്തില്‍ - കടമറ്റം
മുൻപും പലതവണ കക്കൂസ് മാലിന്യമുൾപ്പെടെ ഇവിടെ രാത്രിയിൽ ഒഴുക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു

മലിനജലം തള്ളുന്നു; എറണാകുളം കടമറ്റം നിവാസികള്‍ ദുരിതത്തില്‍
അതേസമയം മാലിന്യമൊഴുക്കിയ പ്രദേശം പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വൃത്തിയാക്കിയിട്ടുണ്ട്. കോലഞ്ചേരിയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ പതിവായിരിക്കുകയാണ്. വഴിവിളക്കുകൾ ഇല്ലാത്ത ഭാഗങ്ങളിൽ രാത്രി കാലങ്ങളിൽ ധാരാളം മാലിന്യ ടാങ്കറുകൾ സംശയാസ്പദമായി പാർക്കു ചെയ്യാറുണ്ടെന്നും രാത്രികാലങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.