എറണാകുളം : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ തൃശ്ശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സബ് ജയിലിൽ നിന്ന് ചൊവ്വാഴ്‌ച രാത്രിയാണ് ചികിത്സയ്ക്കായി സുനിയെ തൃശ്ശൂരിലെത്തിച്ചത്. നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതി സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇതിനുപിന്നാലെയാണ് പ്രതി മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ഇതേ തുടർന്നാണ് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണ്.